കൂടുതൽ പേർക്ക് തൊഴിൽ നൽകി കമ്പനികൾ, തൊഴിൽ വിപണിയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകി ഐടി: നൗക്രി ജോബ് സ്പീക്ക്

Web Desk   | Asianet News
Published : Jul 08, 2021, 05:54 PM ISTUpdated : Jul 08, 2021, 06:01 PM IST
കൂടുതൽ പേർക്ക് തൊഴിൽ നൽകി കമ്പനികൾ, തൊഴിൽ വിപണിയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകി ഐടി: നൗക്രി ജോബ് സ്പീക്ക്

Synopsis

പകർച്ചവ്യാധി -ലോക്ക്ഡൗൺ മൊബിലിറ്റി നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ യാത്രാ, ഹോസ്പിറ്റാലിറ്റി (87%), റീട്ടെയിൽ (57%) മേഖലകളിലെ നിയമന പ്രവർത്തനങ്ങളിൽ ഗണ്യമായ വീണ്ടെടുക്കൽ ഉണ്ടായിട്ടുണ്ട്. 

കൊവിഡ് രണ്ടാം തരം​ഗത്തിന് ശേഷം കമ്പനികളുടെ നിയമന പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. നൗക്രി ജോബ് സ്പീക്ക് റിപ്പോർട്ട് അനുസരിച്ച് ഏപ്രിലിലെ കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗം മൂലമുണ്ടായ തടസ്സത്തിന് ശേഷം ഇന്ത്യൻ സ്ഥാപനങ്ങളുടെ നിയമന പ്രവർത്തനം പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ജൂണിൽ നിയമന പ്രവണതകളിൽ 15% വളർച്ച റിപ്പോർട്ട് ചെയ്തു. 

സാങ്കേതികവിദ്യയുടെ ആവശ്യകത വർദ്ധിച്ചതോടെ ഐടി-സോഫ്റ്റ്‍വെയർ / സേവന മേഖലയിലെ നിയമനം മുൻ മാസത്തെ അപേക്ഷിച്ച് ജൂണിൽ 5% വർദ്ധിച്ചു. മെയ് മാസത്തിൽ ഈ മേഖല 14 ശതമാനം കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2019 ജൂണിലെ പ്രീ-കൊവിഡ് ലെവലിനെ അപേക്ഷിച്ച് എക്കാലത്തെയും ഉയർന്ന വളർച്ചാ നിലവാരമായ 52 ശതമാനവും മേഖല നേടിയെടുത്തു. 

കൊവിഡിന് പിന്നാലെ ഇന്ത്യൻ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഡിജിറ്റൈസേഷന്റെ പ്രവർത്തനങ്ങൾക്ക് വേ​ഗത കൈവന്നതോടെ ടെക് നിയമനം താരതമ്യേന ഉയർന്ന നിലവാരത്തിൽ തുടരുന്നു, ”റിപ്പോർട്ടിൽ പറയുന്നു.

പകർച്ചവ്യാധി -ലോക്ക്ഡൗൺ മൊബിലിറ്റി നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ യാത്രാ, ഹോസ്പിറ്റാലിറ്റി (87%), റീട്ടെയിൽ (57%) മേഖലകളിലെ നിയമന പ്രവർത്തനങ്ങളിൽ ഗണ്യമായ വീണ്ടെടുക്കൽ ഉണ്ടായിട്ടുണ്ട്. ഇൻഷുറൻസ് (38%), ബാങ്കിംഗ് / ധനകാര്യ സേവനങ്ങൾ (29%), ഫാർമ / ബയോടെക് (22%) തുടങ്ങിയ മേഖലകളും അവരുടെ സമീപകാല മാന്ദ്യത്തിൽ നിന്ന് കരകയറുന്നു.

നെഗറ്റീവ് വളർച്ചയ്ക്ക് ശേഷം മിക്കവാറും എല്ലാ ​പ്രദേശങ്ങളിലും നിയമന പ്രവർത്തനത്തിലെ ഇരട്ട അക്ക വളർച്ച തൊഴിൽ വിപണിയുടെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്നു. പൂനെ (10%), ഹൈദരാബാദ് (10%), ബെംഗളൂരു (4%) എന്നീ ന​ഗരങ്ങളിലെ തൊഴിൽ വിപണികൾ വളർച്ചയുടെ ട്രെൻഡ് പ്രകടമാക്കി. വിദഗ്ധരായ ഐടി ഉദ്യോഗസ്ഥരുടെ ആവശ്യത്തെത്തുടർന്നാണ് മുന്നേറ്റം വേ​ഗത്തിലായത്. 

മെയ് മാസത്തിൽ ദില്ലി / എൻസിആർ, കൊൽക്കത്ത എന്നിവ യഥാക്രമം 26%, 24% വളർച്ച രേഖപ്പെടുത്തി. ടയർ -2 നഗരങ്ങളിൽ ജയ്പൂർ (50%), വഡോദര (29%) എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് നൗക്രി ജോബ് സ്പീക്ക് റിപ്പോർട്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ