Nucleus Hotels : ന്യൂക്ലിയസ് തേക്കടി റിസോർട്ട് ഉദ്ഘാടനം ഡിസംബർ 27ന്

Published : Dec 09, 2021, 03:56 PM IST
Nucleus Hotels : ന്യൂക്ലിയസ്  തേക്കടി റിസോർട്ട്  ഉദ്ഘാടനം  ഡിസംബർ 27ന്

Synopsis

റിസോർട്ടിനു അകത്തു തന്നെയുള്ള ട്രക്കിങ് പാത്തും, വ്യൂ പോയിന്റും തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങൾ റിസോർട്ടിന്റെ ആകർഷണം കൂട്ടുന്നു

വിനോദ സഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവവും, കേരള ടൂറിസത്തിന് ഒരു പുത്തൻ ഉണർവും ഉറപ്പ് നൽകികൊണ്ട് ന്യൂക്ലിയസ് ഗ്രൂപ്പിന്റെ തേക്കടിയിലെ റിസോർട്ട് ഡിസംബർ 27ന് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിക്കുന്നു. കോട്ടയം കുമളി റോഡിന്റെ  ഓരത്തുള്ള കുന്നിൻചെരുവിൽ കോടമഞ്ഞും, തണുപ്പും, വന്യഭംഗിയും, തേയിലത്തോട്ടവും അതിന്റെ പരിപൂർണ്ണതയിൽ ആസ്വദിക്കത്തക്ക രീതിയിലാണ് ഈ റിസോർട്ടിന്റെ നിർമ്മിതി. സ്വകാര്യ പൂൾ വില്ല, ഡീലക്സ്, സ്വീറ്റ് റൂമുകൾ, വുഡൻ കോട്ടേജുലുകൾ, ആഡംബര ടെൻഡ് ക്യാമ്പ് തുടങ്ങി വിവിധങ്ങളായ താമസ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിശാലമായ ലോബിയും, 24 മണിക്കൂർ കോഫീ ഷോപ്പും, റസ്റ്റോറന്റുകളും, സ്പായും, സ്വിമ്മിംഗ് പൂളും, ഓപ്പൺ ജിമ്മും, ചിൽഡ്രൻസ് പ്ലേ ഏരിയയും, റിസോർട്ടിനു അകത്തു തന്നെയുള്ള ട്രക്കിങ് പാത്തും, വ്യൂ പോയിന്റും തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങൾ റിസോർട്ടിന്റെ ആകർഷണം കൂട്ടുന്നു.

ഇൻഹാബിറ്റ്' എന്ന പേരിൽ സർവ്വീസ് വില്ലകളുടെ ശ്രംഖല ആരംഭിക്കുന്ന ന്യൂക്ലിയസ് ആദ്യ സംരംഭം കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പിറ്റലിനടുത്ത് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. വയനാട്ടിൽ 2022 ലും, കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലും ഒമാനിലെ സലാലയിലും 2023 ലും റിസോർട്ടുകൾ തുറക്കുന്ന ന്യൂക്ലിയസ് മൂന്നാർ, വാഗമൺ തുടങ്ങിയ മറ്റ് വിനോദസഞ്ചാരമേഖലകളിലും പുതിയ റിസോർട്ടുകൾ ആരംഭിക്കുന്നു. കേരള ഗവർമെൻറ്റിന്റെ 'കേരവാൻ കേരള പ്രൊജക്ടുമായി' ചേർന്ന് കാരവാൻ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലും ന്യൂക്ലിയസ് പങ്കാളിയാവുന്നു.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ