കൊവിഡ് 19 മഹാമാരി: സമ്പർക്കരഹിതമായി ഇന്ധനം നിറയ്ക്കാൻ മൊബൈൽ ആപ്പ്

Web Desk   | Asianet News
Published : Oct 31, 2020, 11:11 PM ISTUpdated : Oct 31, 2020, 11:13 PM IST
കൊവിഡ് 19 മഹാമാരി: സമ്പർക്കരഹിതമായി ഇന്ധനം നിറയ്ക്കാൻ മൊബൈൽ ആപ്പ്

Synopsis

മൊബൈൽ ആപ്പ് മുഖേന ഇന്ധനം വാങ്ങാനും, വാഹനത്തിന്റെ മൈലേജ്, ഇന്ധന ക്ഷമത, ബില്ലുകൾ എന്നിവ കൈകാര്യം ചെയ്യുവാനും സാധിക്കും.   

ചെങ്ങന്നൂർ: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റ ഭാഗമായി സമ്പർക്കരഹിതമായി ഇന്ധനം നിറയ്ക്കാൻ സംവിധാനമൊരുക്കി Oleum കമ്പനി. കമ്പനിയു‌ടെ മൊബൈൽ ആപ്പിൽ ക്യൂആർ കോഡ് റീഡ് ചെയ്തോ വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോ​ഗിച്ചോ പെട്രോളോ ഡീസലോ നിറയ്ക്കാനുള്ള ഡിജിറ്റൽ സംവിധാനമാണ് Oleum ഒരുക്കിയിരിക്കുന്നത്. 

കമ്പനിയുടെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ആപ്പിന്റെ സേവനം ലഭിക്കും. കേരളത്തിലെ അതാത് പ്രദേശത്തെ അംഗീകൃത ഫ്യൂവൽ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് ആപ്പിന്റെ പ്രവർത്തനം. വാഹനത്തിന്റെ ഗ്ലാസ്‌ താഴ്ത്താതെ, പമ്പ് ജീവനക്കാരുമായി നേരിട്ട് ബന്ധമില്ലാതെ ഇന്ധനം നിറച്ച് മൊബൈലിൽ ബില്ലും വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനാണ് oleum ആപ്പിലൂടെ ആദ്യ ട്രാൻസാക്ഷൻ നടത്തി ഉദ്ഘാടനം നിർവഹിച്ചത്. മൊബൈൽ ആപ്പ് മുഖേന ഇന്ധനം വാങ്ങാനും, വാഹനത്തിന്റെ മൈലേജ്, ഇന്ധന ക്ഷമത, ബില്ലുകൾ എന്നിവ കൈകാര്യം ചെയ്യുവാനും സാധിക്കും. 
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ