സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

By Web TeamFirst Published Sep 15, 2021, 11:05 AM IST
Highlights

നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്‌.ഐ‌.ബി - വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത് .

സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് ‘എസ്.ഐ.ബി - വൺകാർഡ്’ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സവിശേഷ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓൺബോർഡിംഗ് പ്രക്രിയയോട് കൂടിയ ഒരു പ്രീമിയം മെറ്റൽ കാർഡ് ആണ് എസ്.ഐ.ബി - വൺകാർഡ്’. സുശക്തമായ  വൺകാർഡ് ആപ്പിലൂടെ പൂർണമായി നിയന്ത്രിക്കാനാകുന്ന വിസ സിഗ്നേച്ചർ പ്ലാറ്റ്‌ഫോമിലുള്ള  അന്തർദേശീയ സാധുതയുള്ള ക്രെഡിറ്റ് കാർഡ് ആണിത്. ആയുഷ്കാല കാലാവധി, സൗജന്യമായി ചേരുക, വാർഷിക നിരക്കുകൾ ഇല്ലാതെ തുടരുക, 100% ഡിജിറ്റൽ കാർഡ് ഉപഭോക്‌തൃ പ്രക്രിയ, വേഗത്തിലുള്ള  വെർച്വൽ കാർഡ് വിതരണം, ഉടനടി റിവാർഡ് പോയിന്റുകൾ, ആപ്പിനുള്ളിൽ എളുപ്പത്തിലുള്ള റിഡംപ്ഷൻ  തുടങ്ങി നിരവധി ആകർഷകമാസവിശേഷതകളോടെയാണ് എസ്‌.ഐ‌.ബി - വൺകാർഡ്’ പുറത്തിറക്കിയിരിക്കുന്നത് .

എൻ‌.എഫ്‌.സി സൗകര്യമുള്ള വിസ സിഗ്നേച്ചർ പ്ലാറ്റ്‌ഫോമിലെ പ്രീമിയം മെറ്റൽ കാർഡ് ആപ്പിലെ ഇ.എം.ഐ ഡാഷ്‌ബോർഡിൽ നിന്ന് മാസതവണകൾ സ്പർശനരഹിതമായി, കൂടുതൽ  എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.  ഇതിന് വിപണിയിലെ ഏറ്റവും കുറഞ്ഞ ഫോറെക്സ് നിരക്കായ 1% മാത്രമാണുള്ളത്.  സാങ്കേതികതയിൽ അധിഷ്ഠിതമായ ബാങ്കിംഗിന്  തുടക്കം കുറിച്ച ബാങ്കുകളിൽ ഒന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. തലമുറഭേദമെന്യേ  ഉപഭോക്താക്കൾക്ക്  എല്ലാവിധ സേവനങ്ങളും  ബാങ്ക് ലഭ്യമാക്കാറുണ്ട്. എസ്.ഐ.ബി - വൺകാർഡ്’ അതിനൂതനമായ ഒരു ക്രെഡിറ്റ് കാർഡ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നു. സംയമനത്തോടെയുള്ള  ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ചെലവുകൾ നിയന്ത്രിക്കാൻ  വൺകാർഡ് മൊബൈൽ ആപ്പ്  സഹായിക്കുന്നു. പ്രീമിയം ഉപഭോക്താക്കളെ ചേർക്കുന്നതിനായി വീഡിയോ കെ.വൈ.സി, ഡിജിറ്റൽ കെ.വൈ.സി പോലുള്ള സൗകര്യങ്ങൾ ബാങ്ക് ഉപയോഗിക്കും.

"ഡിജിറ്റൽ ബാങ്കിംഗിന് ഏറെ ശ്രദ്ധ നൽകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക്, യുവതലമുറയിലെ ഉപഭോക്താക്കൾക്ക് നൽകുന്ന ഏറ്റവും മികച്ച ഉൽപ്പന്നമാണ്  ഈ ‘പുതു തലമുറ’ ക്രെഡിറ്റ് കാർഡ്. കൂടുതൽ  ടൈ-അപ്പുകൾക്കായി ഇന്ത്യയിലെ പ്രമുഖ  ഫിൻ‌ടെക് കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള ഇത്തരമൊരു  ക്രെഡിറ്റ് കാർഡ് ആരംഭിക്കുന്നതിന് വൺകാർഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് “, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ  ശ്രീ. മുരളി രാമകൃഷ്ണൻ പറഞ്ഞു.

വായ്പാരംഗത്ത് ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിടുന്ന ഫിൻ‌ടെക് സ്റ്റാർട്ട് അപ്പ് ആയ  എഫ്‌.പി‌.എൽ ടെക്നോളജീസ് ആണ് വൺകാർഡ് ആവിഷ്കരിച്ചത്. ധനവിനിയോഗം  ലളിതവും സുരക്ഷിതവുമായ രീതിയിൽ നിരീക്ഷിക്കാനും തട്ടിപ്പുകളിൽ പെടാതെ കൈകാര്യം ചെയ്യാനും ആളുകളെ പ്രാപ്തരാക്കാൻ എഫ്‌.പി‌.എൽ കമ്പനി 2019ൽ ‘വൺസ്കോർ’ എന്ന  ആപ്പ് പുറത്തിറക്കിയിരുന്നു. ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ, 7 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടി ജനപ്രിയമാകാൻ കമ്പനിക്ക് സാധിച്ചു. ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണി ഒരു വലിയ അവസരമാണ് തുറന്നിട്ടിരിക്കുന്നത്. വളർന്നു വരുന്ന സമ്പന്ന മധ്യവർഗവും ഇന്ത്യയിലുടനീളം വർദ്ധിച്ചു വരുന്ന ഉപഭോഗവും വിപണി സാധ്യതകളെ പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളേക്കാൾ ഉയർന്ന തോതിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതിക താൽപ്പര്യമുള്ള ഇന്ത്യക്കാർക്കിടയിൽ, മൊബൈൽ - ഫസ്റ്റ് സമീപനത്തോടെയുള്ള ‘സ്മാർട്ട് ബാങ്കിംഗ് ’ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള പങ്കാളിത്തം തികച്ചും അനുയോജ്യമാണ്. ചെലവുകളിൽ സുതാര്യതയും  സമഗ്രതയും  വാഗ്ദാനം ചെയ്യുന്നതിനൊപ്പം, വായ്പകളിലും  അടവുകളിലും പൂർണ്ണ നിയന്ത്രണം വൺകാർഡ് ഉപഭോക്താവിന് ഞങ്ങൾ ഉറപ്പ്  നൽകുന്നു,” വൺകാർഡി’ന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ശ്രീ. അനുരാഗ് സിൻഹ പറഞ്ഞു.
 

click me!