ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

Published : Aug 13, 2021, 05:36 PM ISTUpdated : Aug 14, 2021, 12:33 PM IST
ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

Synopsis

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഇടപ്പളളി സ്റ്റോറില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ലെറ്റുകൾ, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ്ങ് മെഷീനുകള്‍, എസികള്‍ തുടങ്ങി വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്

കേരളത്തിന്‍റെ ഡിജിറ്റല്‍ എക്സ്പേര്‍ട്ടായ ഓക്സിജന്‍റെ ഏറ്റവും പുതിയ സ്റ്റോര്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ മെട്രോ പില്ലര്‍ 373 ന് സമീപം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി, കളമശ്ശേരി മുന്‍ മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഇടപ്പളളി സ്റ്റോറില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ലെറ്റുകൾ, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ്ങ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അതും പ്രമുഖ ബ്രാന്‍റുകളുടെ ഏറ്റവും പുതിയ മോഡലുകള്‍. മികച്ച കളക്ഷന്‍ മാത്രമല്ല അത്യാകര്‍ഷകമായ ഓഫറുകളും ഇടപ്പള്ളി ഓക്സിജനില്‍ സജ്ജമാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകള്‍ക്ക് 30% വരെ കിഴിവ്, 70% വരെ വിലക്കുറവില്‍ ആക്സസറികള്‍, 50% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വിലക്കുറവില്‍ റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.

ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനില്‍ നിന്നും ഗൃഹോപകരണ ങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബ്രാന്‍റുകള്‍ നല്‍കുന്ന 2 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്സിലേക്കെത്തുന്നതാണ്. ഷോപ്പിങ്ങ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശരഹിത വായ്പാസൗകര്യങ്ങളും തയ്യാറാണ്. ഇതി നോടൊപ്പം തന്നെ എക്സ്പേര്‍ട്ട് എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. ഹോം അപ്ലയന്‍സുകളായാലും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളായാലും എന്നും ഏറ്റവും ഗുണമേയുളള ഉത്പ്പന്നങ്ങളാണ് ഓക്സിജന്‍ ഉപഭോക്താ ക്കളിലേക്കെത്തിച്ചിട്ടുളളത്. ആ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുക എന്നതാണ് ഈയൊരു പുതിയ സ്റ്റോറിലൂടേയും ഓക്സിജന്‍ ലക്ഷ്യമിടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂ 9020100100.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ