എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂമുമായി പോപ്പീസ്; കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

Published : Nov 06, 2019, 12:13 PM IST
എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂമുമായി പോപ്പീസ്;  കൊച്ചിയിൽ പ്രവർത്തനം  ആരംഭിച്ചു

Synopsis

ഇടപ്പള്ളി ഒബ്രോൺ മാളിനു സമീപത്ത് തുടങ്ങിയ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് ചൈൽഡ് ആർട്ടിസ്റ്റ് ബാർബി ശർമ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപ്പീസിന്റെ എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂം കൊച്ചിയിൽ ആരംഭിച്ചു. ഇടപ്പള്ളി ഒബ്രോൺ മാളിനു സമീപത്ത്  തുടങ്ങിയ ഷോറൂമിന്റെ ഉദ്ഘാടനം ബോളിവുഡ് ചൈൽഡ് ആർട്ടിസ്റ്റ് ബാർബി ശർമ ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ വസ്ത്രങ്ങളും ബേബി സോപ്പ്, ബേബി ഓയിൽ, ഷാംപൂം, ക്രീം, ഫാബ്രിക് വാഷ്, ഡയപ്പർ തുടങ്ങി എല്ലാത്തരം ഉൽപന്നങ്ങളുടെ നീണ്ട നിരയും ഇവിടെയുണ്ട്.

ബേബി കെയർ രംഗത്ത് 15 വർഷത്തെ അനുഭവ സമ്പത്തുള്ള പോപ്പീസ് 2020 ഡിസംബറോടെ എല്ലാ സംസ്ഥാനങ്ങളിലും എക്സ്പീരിയൻസ് ബ്രാൻഡ് ഷോറൂമുകൾ ആരംഭിക്കാനും എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും പ്രൊഡക്ടുകൾ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.1000 കോടി വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു.

2021 ഡിസംബറോടെ സ്വന്തം നിലയിലും ഫ്രാഞ്ചൈസിയായും 100 പോപ്പീസ് എക്സ്പീരിയൻസ് ഷോറൂമുകളാണ് വിവിധ രാജ്യങ്ങളിലായി പോപ്പീസ് ലക്ഷ്യമിടുന്നത്. ഡൽഹി, കൊൽക്കത്ത, തിരുവന്തപുരം, ചെന്നൈ,ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ ബ്രാൻഡഡ് ഷോറൂമുകൾ തുറക്കാനൊരുങ്ങുകയാണ് പോപ്പീസ്.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ