ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ AI School of Indiaയുടെ ചെയർമാൻ രമണ പ്രസാദിനെ ആദരിച്ചു

By Web TeamFirst Published Dec 24, 2021, 1:07 PM IST
Highlights

സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനിയാണ്  AI School of India .

വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക്  AI School of Indiaയുടെ ചെയർമാൻ ശ്രീ രമണ പ്രസാദിനെ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിലെ നവീകരണ  പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള പരിപാടിയാണ് ലോക വിദ്യാഭ്യാസ ഉച്ചകോടിയിലാണ് രമണ പ്രസാദിനെ ആദരിച്ചത്. ഡിസംബർ 17, 18 തിയതികളിൽ ന്യൂഡൽഹിയിലെ ലീല ആംബിയൻസ് കൺവെൻഷൻ സെന്ററിൽ നടന്ന 22-ാമത് ലോക വിദ്യാഭ്യാസ ഉച്ചകോടിയാണ്  ‘വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ നേതൃത്വത്തിനുള്ള’ അവാർഡ് രമണ പ്രസാദിന് കൈമാറിയത്.  ഇന്ത്യയിലുടനീളമുള്ള പ്രമുഖ അദ്ധ്യാപകരിൽ നിന്നാണ് രമണ പ്രസാദിനെ തെരഞ്ഞെടുത്തത്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രീമിയർ ടെക്‌നോളജി ആൻഡ് മീഡിയ റിസർച്ച് ഓർഗനൈസേഷനായ ELETS ടെക്‌നോമീഡിയ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി 2 പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ ആദരിക്കുന്നുണ്ട്. 1977-ൽ ഐഐടി മദ്രാസിൽ നിന്ന് ബിരുദവും യു എസ് എ യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റിയിൽ നിന്ന് എഞ്ചിനീയറിംഗിൽ രണ്ട് എംഎസ് ബിരുദവും നേടിയ രമണ പ്രസാദ്  ഇപ്പോൾ റോബോട്ടിക്സ് യുഎസ്എയുടെയും ഇന്ത്യയുടെയും ചെയർമാനായി STEM, റോബോട്ടിക്സ് മേഖലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനിയായ  AI School of India ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാബ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും കോഡിംഗ് പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതിയാണ്  AI School of India ഒരുക്കിയിരിക്കുന്നത്.
 

click me!