Latest Videos

റിലയൻസ് പവറിന്റെ മൂന്നാം സാമ്പത്തിക പാദ ലാഭത്തിൽ ആറ് ശതമാനം വർധന

By Web TeamFirst Published Jan 21, 2021, 10:48 PM IST
Highlights

മുൻ വർഷം സമാനകാലയളവിൽ 49.38 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭമെന്ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നു. 

മുംബൈ: റിലയൻസ് പവറിന്റെ നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദവാർഷിക ലാഭത്തിൽ ആറ് ശതമാനം വർധന. 52.29 കോടി രൂപയാണ് ഡിസംബറിൽ അവസാനിച്ച പാദവാർഷികത്തിലെ ലാഭം.

മുൻ വർഷം സമാനകാലയളവിൽ 49.38 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭമെന്ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച കണക്കുകളിൽ പറയുന്നു. ഇക്കുറി ആകെ വരുമാനം 2006.66 കോടി രൂപയും കഴിഞ്ഞ വട്ടം ഇത് 1897.93 കോടി രൂപയുമായിരുന്നു.

മഹാമാരി കാലത്തും 1271 കോടി രൂപയുടെ വായ്പ തിരിച്ചടച്ചതായി കമ്പനി പറയുന്നു. മാർച്ച് പാദം അവസാനിക്കുമ്പോഴേക്കും 2000 കോടി രൂപ തിരിച്ച് വായ്പാ ദാതാക്കൾക്ക് നൽകാനാണ് കമ്പനിയുടെ തീരുമാനം. 

കൊവിഡ് മഹാമാരി മൂലം ഇനിയും കമ്പനിയുടെ പ്രവർത്തനത്തിന് തിരിച്ചടിയുണ്ടായേക്കുമെന്നാണ് കമ്പനി പറയുന്നത്. സ്വകാര്യ മേഖലയിൽ വലിയ ഊർജ്ജ പദ്ധതികളാണ് കമ്പനിക്കുള്ളത്. 5945 മെഗാവാട്ടിന്റെ ഊർജ്ജ പദ്ധതിയാണ് കമ്പനിയുടേത്.

click me!