റിലയൻസ് റീട്ടെയിൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വളർച്ച നേടുമെന്ന് റിപ്പോർട്ട്

Web Desk   | Asianet News
Published : Jul 18, 2021, 10:47 PM ISTUpdated : Jul 18, 2021, 10:56 PM IST
റിലയൻസ് റീട്ടെയിൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വളർച്ച നേടുമെന്ന് റിപ്പോർട്ട്

Synopsis

സൗദിയിലെ അരാംകോ കമ്പനി ചെയർമാനെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെടുത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു.

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ റിലയൻസ് റീട്ടെയിൽ ബിസിനസിൽ അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് മടങ്ങ് വളർച്ച നേടുമെന്ന് റിപ്പോർട്ട്. അടുത്ത മൂന്ന് മുതൽ അഞ്ച് വരെ വർഷത്തിനുള്ളിൽ കമ്പനി 35 മുതൽ 40 ശതമാനം വരെ വളർച്ച നേടുമെന്നാണ് ബെർൺസ്റ്റെയ്ൻ റിപ്പോർട്ട് ചെയ്യുന്നത്.

റിലയൻസ് ഇന്റസ്ട്രീസിന്റെ ക്ലീൻ എനർജി ബിസിനസ് 36 ബില്യൺ ഡോളറിന്റെ മൂല്യമാർജ്ജിക്കുമെന്നും റിപ്പോർട്ട് പറയുന്നു. റിലയൻസ് ഈയിടെയാണ് 10 ബില്യൺ ഡോളർ ഈ കമ്പനിയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു ഇത്.

പുതിയ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റിന്റെ പ്രഖ്യാപനവും കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായി. ഇതിന് പുറമെ സൗദിയിലെ അരാംകോ കമ്പനി ചെയർമാനെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെടുത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ