Latest Videos

റിനോൾട്ട് - നിസാൻ കാർ നിർമ്മാണ പ്ലാന്റിലെ തൊഴിലാളികൾ സമരത്തിലേക്ക്

By Web TeamFirst Published May 25, 2021, 10:52 AM IST
Highlights

ഏകദേശം 3500 ഓളം പേർ അംഗങ്ങളായ ട്രേഡ് യൂണിയനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

ചെന്നൈ: റിനോൾട്ട് - നിസാൻ കാർ നിർമ്മാണ പ്ലാന്റിലെ തൊഴിലാളികൾ സമരത്തിലേക്ക്. കൊവിഡുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കാട്ടിയാണ് തൊഴിലാളികളുടെ സംഘടന സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിസാൻ മോട്ടോർസും റിനോൾട്ടും സംയുക്തമായി പ്രവർത്തിപ്പിക്കുന്ന പ്ലാന്റിലാണ് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

പ്ലാന്റിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആരോഗ്യ നിബന്ധനകൾ പാലിക്കുന്നില്ലെന്നും കാട്ടിയുള്ള പരാതിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരിയും നിസാൻ മോട്ടോർസിനാണ്. 

ഏകദേശം 3500 ഓളം പേർ അംഗങ്ങളായ ട്രേഡ് യൂണിയനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യമാണെന്നും ബുധനാഴ്ചയിലെ ആദ്യ ഷിഫ്റ്റ് മുതൽ തങ്ങളുടെ സംഘടനയിലെ ആരും തൊഴിലിന് വരില്ലെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് ലഭിക്കാതെ തൊഴിലാളികൾ ജോലിക്ക് വരില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

click me!