റിപ്പോര്‍ട്ട് ശുഭകരമല്ല !, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ക്ക് നവംബറിലും രക്ഷയില്ല

By Web TeamFirst Published Dec 1, 2019, 10:26 PM IST
Highlights

ആൾട്ടോ, വാഗൺ ആർ എന്നിവ ഉൾപ്പെടുന്ന ചെറിയ കാറുകളുടെ വിൽപ്പന 26,306 യൂണിറ്റാണ്. 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എം‌എസ്‌ഐ) നവംബറിൽ വിൽപ്പനയിൽ 1.9 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. നവംബറിൽ ആകെ വില്‍പ്പന 150,630 യൂണിറ്റായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിൽ കമ്പനി 153,539 യൂണിറ്റുകൾ വിറ്റഴിച്ചതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര വിൽപ്പന 1.6 ശതമാനം ഇടിഞ്ഞ് 143,686 യൂണിറ്റായി. 2018 നവംബറിൽ ഇത് 1,46,018 യൂണിറ്റായിരുന്നു.

ആൾട്ടോ, വാഗൺ ആർ എന്നിവ ഉൾപ്പെടുന്ന ചെറിയ കാറുകളുടെ വിൽപ്പന 26,306 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 29,954 ആയിരുന്നു. 12.2 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്.

കോംപാക്ട് സെഗ്‌മെന്റിന്റെ വിൽപ്പന ഉയര്‍ന്നു, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയുടെ വിൽപ്പന 7.6 ശതമാനം ഉയർന്ന് 78,013 യൂണിറ്റിലെത്തി. കഴിഞ്ഞ നവംബറിൽ ഇത് 72,533 കാറുകളായിരുന്നു.

സെഡാൻ വിഭാഗത്തില്‍ സിയാസ് 1,448 യൂണിറ്റ് വിറ്റു. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 1.3 ശതമാനം ഇടിഞ്ഞ് 23,204 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 23,512 ആയിരുന്നു.

നവംബറിലെ കയറ്റുമതി 7.7 ശതമാനം ഇടിഞ്ഞ് 6,944 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,521 യൂണിറ്റായിരുന്നു കയറ്റുമതി.

click me!