റോയൽ എൻഫീൽഡ് 28 പുതിയ ബൈക്കുകൾ കൂടി വിപണിയിലിറക്കാൻ തീരുമാനിച്ചു

Web Desk   | Asianet News
Published : Nov 08, 2020, 11:38 PM ISTUpdated : Nov 08, 2020, 11:43 PM IST
റോയൽ എൻഫീൽഡ് 28 പുതിയ ബൈക്കുകൾ കൂടി വിപണിയിലിറക്കാൻ തീരുമാനിച്ചു

Synopsis

50 സിസി മുതൽ 750 സിസി വരെയുള്ള മോഡലുകളാവും പുറത്തിറക്കുക. 

മുംബൈ: അടുത്ത ഏഴ് വർഷത്തിനുള്ളിൽ കുറഞ്ഞത് 28 പുതിയ ബൈക്കുകൾ വിപണിയിലിറക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചു. ഓരോ സാമ്പത്തിക പാദത്തിലും ഓരോന്ന് എന്ന കണക്കിൽ ബൈക്കുകൾ ഇറക്കാനാണ് ആലോചന. അടുത്ത 12 മാസത്തിനുള്ളിൽ ഇതിനായി തായ്‌ലന്റിൽ ഒരു പ്ലാന്റ് തുറക്കും. പിന്നാലെ ബ്രസീലിൽ നിർമ്മാണ യൂണിറ്റ് തുറക്കാനും കമ്പനി തീരുമാനിച്ചു.

250 സിസി മുതൽ 750 സിസി വരെയുള്ള മോഡലുകളാവും പുറത്തിറക്കുക. എത്ര രൂപയാണ് ഇതിനായി നിക്ഷേപിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വർഷത്തേക്കുള്ള ആവശ്യമായ ഉൽപാദന ശേഷി നിലവിലുണ്ട്. 

ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ നാല് മാസം കൊവിഡ് മൂലം കനത്ത തിരിച്ചടിയാണ് കമ്പനി നേരിട്ടത്. എന്നാൽ കൊവിഡിന് മുൻപത്തേക്കാൾ മികവുറ്റതായി ഇപ്പോഴത്തെ ബുക്കിങ് നിലവാരം. അന്താരാഷ്ട്ര വിപണിയിൽ കമ്പനി മികച്ച നേട്ടമുണ്ടാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ