ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണുമായി എസ്ബിഐ: വായ്പാ പരിധി 100 കോടി രൂപ വരെ

Web Desk   | Asianet News
Published : Jun 24, 2021, 07:42 PM ISTUpdated : Jun 24, 2021, 07:46 PM IST
ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണുമായി എസ്ബിഐ: വായ്പാ പരിധി 100 കോടി രൂപ വരെ

Synopsis

ആരോഗ്യ സംവിധാനങ്ങളുടെ വികസനം, നവീകരണം പുതിയത് സ്ഥാപിക്കല്‍, പ്രവര്‍ത്തനമൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ വായ്പ ഉപയോഗിക്കാം. കാഷ് ക്രെഡിറ്റ്, ടേം ലോണ്‍, ബാങ്ക് ഗ്യാരണ്ടി, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ വഴി പുതിയ വായ്പകള്‍ സ്വീകരിക്കാമെന്നും സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. 

മുംബൈ: ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ 'ആരോഗ്യം ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ലോണ്‍' എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയാണ് വായ്പ നല്‍കുക. വായ്പ 10 വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി.  

 രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് സിജിഎസ്എസ്ഡി സിജിടിഎംസ്ഇ (ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസ്സ്) പദ്ധതിയില്‍ കവറേജ് ലഭിക്കും. ആശുപത്രികള്‍, നഴ്‌സിംഗ് ഹോം, പരിശോധന കേന്ദ്രങ്ങള്‍, പത്തോളജി ലാബ്, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദകര്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ വായ്പ ഉപയോഗപ്പെടുത്താൻ സാധിക്കും.  

ആരോഗ്യ സംവിധാനങ്ങളുടെ വികസനം, നവീകരണം പുതിയത് സ്ഥാപിക്കല്‍, പ്രവര്‍ത്തനമൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ വായ്പ ഉപയോഗിക്കാം. കാഷ് ക്രെഡിറ്റ്, ടേം ലോണ്‍, ബാങ്ക് ഗ്യാരണ്ടി, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ വഴി പുതിയ വായ്പകള്‍ സ്വീകരിക്കാമെന്നും സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. 

മെട്രോനഗരങ്ങളിലാണ് 100 കോടി രൂപ വരെ വായ്പ അനുവദിക്കുക. ഒന്നാം നിര നഗരങ്ങളില്‍ 20 കോടി രൂപ വരെയും രണ്ടു മുതല്‍ നാലു വരെ നിരകളിലുള്ള നഗരങ്ങളില്‍ 10 കോടി രൂപവരെയുമാണ് വായ്പ.

എസ്ബിഐ ചെയര്‍മാന്‍   ദിനേശ് ഖരയാണ് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വായ്പാ പദ്ധതി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് പിന്തുണ ആവശ്യമാണെന്ന് ഈ വായ്പ അവതരിപ്പിച്ചുകൊണ്ട് ഖര ചൂണ്ടിക്കാട്ടി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ