കൊച്ചിയുടെ ഹൃദയത്തോട് ചേർന്ന് എന്നാൽ പച്ചപ്പിന്‍റെ തണലിൽ; സ്കൈലൈൻ റാഞ്ച് ഗാർഡൻ വില്ലകൾ

Published : May 22, 2022, 06:59 PM IST
കൊച്ചിയുടെ ഹൃദയത്തോട് ചേർന്ന് എന്നാൽ പച്ചപ്പിന്‍റെ തണലിൽ; സ്കൈലൈൻ റാഞ്ച് ഗാർഡൻ വില്ലകൾ

Synopsis

12.5 ഏക്കറിൽ 67 അത്യാഢംബര വില്ലകളാണ് റാഞ്ച് ഗാർഡൻ വില്ല പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. മൂന്നും നാലും കിടപ്പു മുറികൾ ഉൾപ്പെടുന്ന 39 വില്ലകൾ വില്പനയ്ക്ക് തയ്യാറായി കഴിഞ്ഞു. 

കൊച്ചിയുടെ തിരക്കിൽ നിന്നൊഴിഞ്ഞ് എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കൈയ്യെത്തും ദൂരത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട്, അതാണ് സ്കൈലൈൻ ഒരുക്കുന്ന 'റാഞ്ച്' ഗാർഡൻ വില്ല പ്രൊജക്റ്റ്. കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയിലാണ് സ്കൈലൈൻ 'റാഞ്ച്' വില്ലകൾ ഒരുക്കിയിരിക്കുന്നത്. അഭിമാന പദ്ധതിയായ 'റാഞ്ച്' വിദേശ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൈലൈൻ ടീം കുവൈറ്റിൽ എത്തിയിരിക്കുകയാണ്. മെയ് 23 മുതൽ ജൂൺ 12 വരെയാണ് വില്ലകളെ കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ് നടത്താനും കുവൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. 

12.5 ഏക്കറിൽ 67 അത്യാഢംബര വില്ലകളാണ് റാഞ്ച് ഗാർഡൻ വില്ല പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. മൂന്നും നാലും കിടപ്പു മുറികൾ ഉൾപ്പെടുന്ന 39 വില്ലകൾ വില്പനയ്ക്ക് തയ്യാറായി കഴിഞ്ഞു. രണ്ടു ഫേസുകളിലായി നിർമ്മാണം പൂർത്തിയാകുന്ന പദ്ധതിയുടെ രണ്ടാമത്തെ ഫേസിൽ 2791 sq.ft മുതൽ 4686 sq.ft വിസ്തീർണ്ണമുള്ള 28 വില്ലകളാണ് തയ്യാറാകുന്നത്. ഹോം എലവേറ്റർ, ഹോം തീയറ്റർ, ഫൗണ്ടേനോട് കൂടിയ പാറ്റിയോ ഗാർഡൻ, ഓപ്പൺ ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളുള്ള 4 കിടപ്പുമുറികളുള്ള വില്ലകളാണിവ. 

വില്ലകൾക്കൊപ്പമുള്ള നാല് ഏക്കർ ഓപ്പൺ സ്പേസിൽ പ്രകൃതിയോടിണങ്ങും  വിധം രണ്ടു വലിയ പാർക്കുകളും, പുൽ തകിടികളും, പൂച്ചെടികളും, മരങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ താമസക്കാരുടെ സ്വകാര്യത ഉറപ്പു വരും വിധം ധാരാളം ചെടികൾക്കും മരങ്ങൾക്കും ഇടയിലാണ് ഓരോ വില്ലകളും ഒരുക്കിയിട്ടുള്ളത്. 

ഇന്ന് ലഭ്യമായ ഏറ്റവും ആധുനിക സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ച ജീവിത രീതിയാണ് സ്കൈലൈൻ 'റാഞ്ച്' താമസക്കാർക്ക് ഉറപ്പു നൽകുന്നത്. പ്രധാന പാർക്കിനഭിമുഖമായി 11,000 sq.ft വിസ്തീർണ്ണമുള്ള ക്ലബ്ഹൗസ്. മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ലബ് ഹൗസിന് ദി കൺട്രി എന്നാണ് പേര്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സ്വിമ്മിങ് പൂൾ, ജാക്കുസി, പാർട്ടി നടത്തനുള്ള ഇടം, ഫിറ്റ്നസ് സെന്റര്, സ്പാ, മിനി തീയറ്റർ, ഇൻഡോർ ഗെയിംസ് റൂം, റിക്രിയേഷൻ സെന്റർ എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിനു പുറമെ താമസക്കാർക്കായി സ്കേറ്റിംഗ് റിങ്ക്, ബാസ്കറ്റ് ബോൾ കോർട്ട്, കുട്ടികളുടെ പ്ലേ ഏരിയ, ബാർബേക്യൂ കൗണ്ടർ, ഓപ്പൺ സ്റ്റേജ്, ജോഗിങ് ട്രാക്ക്, എന്നിങ്ങിനെ മറ്റു സൗകര്യങ്ങളും ഓപ്പൺ സ്പേസിൽ ഒരുക്കിയിട്ടുണ്ട്. 

സെക്യൂരിറ്റി ഗാർഡുകൾ, സുരക്ഷിതമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ, സെക്യൂരിറ്റി ക്യാമറകൾ എന്നിങ്ങിനെ ഏറ്റവും മികച്ച സെക്യൂരിറ്റി സൗകര്യങ്ങളും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രി, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷൻ, ഹൈവേ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നിങ്ങിനെ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ് എന്നതാണ് സ്കൈലൈൻ 'റാഞ്ചിനെ' ആകർഷകമാക്കുന്നു മറ്റു ഘടകങ്ങൾ. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളോടു കൂടെ താമസിക്കാൻ ഒരിടം തേടുന്നവർക്ക് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരിടമായിരിക്കും റാഞ്ച് ഗാർഡൻ വില്ലകൾ

കൂടുതൽ വിവരങ്ങൾക്ക് +965-67003536 എന്ന നമ്പറിൽ ബന്ധപ്പെടുക

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്