സ്നാപ്ഡീല്‍ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന, ആകെ വരുമാനം ഇടിഞ്ഞു

By Web TeamFirst Published Dec 24, 2020, 11:34 PM IST
Highlights

 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചതായി കമ്പനി അവകാശപ്പെടുന്നു.
 

മുംബൈ: ഇ-കൊമേഴ്‌സ് ഭീമനായ സ്‌നാപ്ഡീലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 846.4 കോടി രൂപയായി വരുമാനം ഉയര്‍ന്നു. 2018-19 കാലത്ത് 839.4 കോടിയായിരുന്നു വരുമാനം. എന്നാല്‍ ആകെ വരുമാനം ഇടിഞ്ഞു. 925.3 കോടിയില്‍ നിന്ന് 916 കോടിയായാണ് ഇടിഞ്ഞത്.

ഈ കാലത്ത് തങ്ങളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെത്തിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചതായി കമ്പനി അവകാശപ്പെടുന്നു. 19 ദശലക്ഷത്തില്‍ നിന്ന് 27 ദശലക്ഷമായാണ് ഉയര്‍ന്നത്. ഓര്‍ഡറുകളില്‍ 85 ശതമാനവും രാജ്യത്തെ പത്ത് പ്രമുഖ നഗരങ്ങള്‍ക്ക് പുറത്തേക്കാണ് എത്തിയത്. 

2010 ഫെബ്രുവരിയില്‍ കുനാല്‍ ബാഹ്ല്‍, രോഹിത് ബന്‍സല്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌നാപ്ഡീല്‍ സ്ഥാപിച്ചത്. ഓണ്‍ലൈന്‍ വിപണിയുടെ വളര്‍ച്ചയ്ക്കായി നിരവധി നിക്ഷേപം നടത്തിയെന്നും കമ്പനി പറയുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ തിരിച്ചടി ഈ നിക്ഷേപങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് കമ്പനിയുടെ നിരീക്ഷണം. 

click me!