സ്റ്റാർട്ടപ്പ് പട്ടികയിൽ 'ടോപ്പ് പെർഫോർമറായി' കേരളം: സംസ്ഥാനങ്ങളുടെ റാങ്കിം​ഗ് പുറത്തിറക്കി കേന്ദ്ര സർക്കാർ

By Web TeamFirst Published Sep 11, 2020, 5:10 PM IST
Highlights

കേരളവും കർണാടകയും ടോപ്പ് പെർഫോർമാരായി പട്ടികയിൽ തിളങ്ങി.

ദില്ലി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള സ്റ്റാർട്ടപ്പ് റാങ്കിം​ഗ് കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്റ്റാർട്ടപ്പ് റാങ്കിംഗിന്റെ രണ്ടാം പതിപ്പാണ് എൻഡിഎ സർക്കാർ പ്രഖ്യാപിച്ചത്. 

സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം കൈവരിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ സ്റ്റാർട്ടപ്പ് റാങ്കിംഗ് സംവിധാനം ആരംഭിച്ചത്. നവീകരണത്തിനും സംരംഭകത്വത്തിനും പിന്തുണ നൽകുന്നതിനായി സംസ്ഥാന തലത്തിൽ ശേഷി വളർത്തുക എന്നതാണ് റാങ്കിം​ഗിന് പിന്നിലെ ആശയം. ഗുജറാത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് പട്ടികയിൽ ഒന്നാമതെത്തിയത്.  

കേരളവും കർണാടകയും ടോപ്പ് പെർഫോർമാരായി പട്ടികയിൽ തിളങ്ങി. ഉത്തർപ്രദേശ്, തമിഴ്നാട്, സിക്കിം, നാഗാലാൻഡ്, മിസോറം, മധ്യപ്രദേശ്, അസം എന്നിവയാണ് സ്റ്റാർട്ടപ്പ് രം​ഗത്തെ ഉയർന്ന വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾ. വാണിജ്യ വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുളള കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളെയും പ്രശംസിച്ചു. സ്റ്റാർട്ടപ്പുകൾക്കായി മൂന്ന് സുപ്രധാന ശുപാർശകളും അദ്ദേഹം പങ്കിട്ടു. 

click me!