യുകെയിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിൻമാറിയേക്കുമെന്ന് സൂചന: ജെഎൽആറിലെ ഓഹരികൾ വിറ്റേക്കുമെന്ന് റിപ്പോർട്ടുകൾ

By Web TeamFirst Published Aug 16, 2020, 6:17 PM IST
Highlights

ജെഎൽആറിലെ ഓഹരികൾ പൂർണമായി വിൽക്കാൻ ​ഗ്രൂപ്പ് തയ്യാറായേക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ലണ്ടൻ: ബ്രിട്ടണിലെ നിക്ഷേപ പ്രവർത്തനങ്ങളിൽ നിന്ന് ടാറ്റാ ​ഗ്രൂപ്പ് പിൻമാറിയേക്കുമെന്ന് സൂചന. സാമ്പത്തിക രക്ഷാപ്രവർത്തന പാക്കേജിൽ ബ്രിട്ടീഷ് സർക്കാരും ടാറ്റ ഗ്രൂപ്പും തമ്മിൽ നടക്കുന്ന ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്ന് പിൻമാറാൻ ​​ഗ്രൂപ്പ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ജാഗ്വാർ ലാൻഡ് റോവറിനായി (ജെഎൽആർ) ഒരു തന്ത്രപരമായ പങ്കാളിയെ ​ഗ്രൂപ്പ് അന്വേഷിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് സ്റ്റീൽ പ്ലാന്റിലെ ഓഹരികളും വിൽക്കാൻ ടാറ്റ ആലോചിക്കുന്നതായാണ് സൂചന.

രണ്ട് കമ്പനികളുടെയും യൂറോപ്യൻ പ്രവർത്തനങ്ങൾ അവരുടെ മാതൃ കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്, ഗ്രൂപ്പിന് ഉടൻ ഒരു പരിഹാരമാർഗ്ഗം കണ്ടെത്തേണ്ടി വരുമെന്നും അതിന്റെ പ്രതികരണം വൈകിപ്പിക്കാനാവില്ലെന്നും ടാറ്റാ ​ഗ്രൂപ്പിന്റെയും ടാറ്റാ സ്റ്റീലിന്റെയും മുൻ ഡയറക്ടർമാരിൽ ഒരാൾ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ‍് റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ, ജെഎൽആറിലെ ഓഹരികൾ പൂർണമായി വിൽക്കാൻ ​ഗ്രൂപ്പ് തയ്യാറായേക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  
 

click me!