കമ്പനികളിലെ ഉന്നത പദവികളിലേക്കുളള വനിതകളുടെ നിയമനത്തിൽ വർധന: ജോബ്സ്ഫോർഹെർ റിപ്പോർട്ട്

By Web TeamFirst Published Jun 8, 2021, 7:44 PM IST
Highlights

പകർച്ചവ്യാധി പ്രതിസന്ധികളെ തുടർന്ന്, വിദൂര, വർക്ക് ഫ്രം ഹോം തൊഴിൽ രീതികൾ വർദ്ധിച്ചു. കൊവിഡിന് ശേഷമുളള കാലത്തും 40 ശതമാനം കമ്പനികൾ വർക്ക്-ഫ്രം-ഹോം മാതൃക തുടരാൻ സാധ്യതയുളളതായും റിപ്പോർട്ട് പറയുന്നു. 

മുംബൈ: കമ്പനികളിലെ മിഡിൽ മാനേജ്മെന്റ്- സീനിയർ മാനേജ്മെന്റ് തലങ്ങളിലേക്കുളള വനിതകളുടെ റിക്രൂട്ട്മെന്റിൽ വർധനയുണ്ടായതായി റിപ്പോർട്ട്. ജോബ് പ്ലാറ്റ്ഫോമായ ജോബ്സ്ഫോർഹെറിന്റെ റിപ്പോർട്ട് അനുസരിച്ച് 2019 ലെ 18 ശതമാനത്തിൽ നിന്ന് 2020 ൽ 43 ശതമാനമായി കമ്പനികളുടെ ഉന്നത തലങ്ങളിലേക്കുളള സ്ത്രീകളുടെ നിയമനത്തിൽ വർധനയുണ്ടായി.

'ഡിവ്ഹെർസിറ്റി ബെഞ്ച്മാർക്കിംഗ് റിപ്പോർട്ട് 2020-21' എന്ന റിപ്പോർട്ടിൽ, കോർപ്പറേറ്റ് ഇന്ത്യയുടെ വിവിധ തലങ്ങളിലുളള സ്ത്രീകളുടെ കരിയർ മുന്നേറ്റങ്ങളിൽ COVID-19 പാൻഡെമിക്കിന്റെ സ്വാധീനം വിശകലനം ചെയ്യുന്നു. വിവിധതരം വ്യവസായങ്ങളിൽ നിന്നും മേഖലകളിൽ നിന്നും മുന്നൂറിലധികം കമ്പനികളിൽ നിന്ന് ശേഖരിച്ച ഡാറ്റയു‌ടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

പകർച്ചവ്യാധി പ്രതിസന്ധികളെ തുടർന്ന്, വിദൂര, വർക്ക് ഫ്രം ഹോം തൊഴിൽ രീതികൾ വർദ്ധിച്ചു. കൊവിഡിന് ശേഷമുളള കാലത്തും 40 ശതമാനം കമ്പനികൾ വർക്ക്-ഫ്രം-ഹോം മാതൃക തുടരാൻ സാധ്യതയുളളതായും റിപ്പോർട്ട് പറയുന്നു. പ്രസവ അവധി അടക്കമുളള നിരവധി വിഷയങ്ങളിൽ ഇപ്പോഴും വനിതാ ജീവനക്കാർ പ്രതിസന്ധികൾ അനുഭവിക്കുന്നു. വൻകിട സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവയുൾപ്പെടെ 45 ശതമാനം കമ്പനികൾ മാത്രമാണ് ഇപ്പോഴും ആറുമാസത്തെ പ്രസവാവധി നൽകുന്നത്.

2017 ൽ രാജ്യം പാസാക്കിയ മെറ്റേണിറ്റി അമൻഡ്മെന്റ് ബിൽ പ്രകാരം, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശമ്പളമുള്ള പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തിയിരുന്നു. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!