കേരളത്തിലെ എറ്റവും വലിയ കേക്ക് മിക്സിങ് സെറിമണി കൊച്ചി ക്രൗൺ പ്ലാസയിൽ

Published : Oct 13, 2021, 05:37 PM ISTUpdated : Oct 13, 2021, 05:38 PM IST
കേരളത്തിലെ എറ്റവും വലിയ കേക്ക് മിക്സിങ് സെറിമണി കൊച്ചി ക്രൗൺ പ്ലാസയിൽ

Synopsis

കൊച്ചി നഗരത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് കേക്ക് നിർമ്മാതാവ് എന്ന ഖ്യാതി നേടിയിട്ടുള്ള ക്രൗൺ പ്ലാസയാണ് പരിപാടിയുടെ സംഘാടകർ

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വാർഷിക കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. കൊച്ചി നഗരത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് കേക്ക് നിർമ്മാതാവ് എന്ന ഖ്യാതി നേടിയിട്ടുള്ള ക്രൗൺ പ്ലാസയാണ് പരിപാടിയുടെ സംഘാടകർ കേക്ക് മിക്സിങ് ചടങ്ങ് എല്ലവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്തമായ പരിപാടിയാണെന്ന് ചടങ്ങ് ഫ്ലാഗ് ഓഫ് ക്ചെയ്‌തുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേശ് പറഞ്ഞു.  ക്രിസ്‌മസ്‌ സീസണിൽ ഏകദേശം പതിനായിരത്തോളം കേക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് കോര്പറേറ്റ് മാനേജർ ഭാരതി പെരുമാൾ കൂട്ടിചേർത്തു ഐ എസ് ഒ സർട്ടിഫൈഡ് ഹോട്ടൽ എങ്ങനെ ഏറ്റവും ശുചിത്വമുള്ള ഉൽപ്പന്നം നൽകുന്നു എന്ന പ്രക്രിയ ഷെഫ് കലേഷ് വിശദീകരിക്കുന്നു. ഇന്റർനാഷണൽ ഡ്രൈ ഫ്രൂട്സായ അഫ്ഗാനി മുന്തിരി, ടർക്കിഷ് ആപ്രിക്കോട്ട് , ഇറാനി ഈന്തപ്പഴം, അർജന്റീനീയൻ പ്രൂൻസ് , ക്യാൻഡിഡ് ഓറഞ്ച്, ക്യാൻഡിഡ്, എന്നിവയുൾപ്പെടെയുള്ള പ്രധാന ചേരുവകളിൽ ഹോം മെയ്ഡ് ചുവന്ന വീഞ്ഞും തേനും ഉൾപ്പെടുത്തുന്നു ശേഷം പ്രീമിയം ആൽക്കഹോളിക് പാനീയങ്ങളുടെ അനന്തമായ കുപ്പികൾ രഹസ്യ സുഗന്ധവ്യഞ്ജനങ്ങളോടൊപ്പം, മിശ്രണം അതിന്റെ പാരമ്യത്തിലെത്തുന്നു.അതിനെത്തുടർന്ന്, വാർഷിക കേക്ക് മിക്സിംഗ് ചടങ്ങ് സമാപിച്ചുകൊണ്ട്, വായുസഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാവാൻ പിന്നീട് ഇത് കേക്കായി പുറത്തിറങ്ങുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന ചടങ്ങിൽ സെലിബ്രിറ്റികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, മീഡിയ ഹൗസ് അംഗങ്ങൾ ഉൾപ്പെടെ അമ്പത് പ്രമുഖ അതിഥികൾ പങ്കെടുത്തു.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ