ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യുബി പ്രവീൺ റാവു നാസ്കോം ചെയർമാൻ

By Web TeamFirst Published Apr 8, 2020, 11:56 AM IST
Highlights

1988 ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘടന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒന്നാണ്.

ദില്ലി: ഇൻഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യുബി പ്രവീൺ റാവു നാസ്കോം ചെയർമാനായി സ്ഥാനമേറ്റു. ഡബ്ല്യുഎൻഎസ് ഗ്ലോബൽ സർവീസസ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കേശവ് ആർ മുരുഗേഷ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണിത്.

രാജ്യത്തെ ഐടി കമ്പനികളുടെയും ബിപിഒ കമ്പനികളുടെയും അസോസിയേഷനാണ് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആന്റ് സർവീസ് കമ്പനീസ്. 1988 ൽ പ്രവർത്തനം ആരംഭിച്ച ഈ സംഘടന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒന്നാണ്.

ഇൻഫോസിസിൽ 1986 ലാണ് റാവു ജോയിൻ ചെയ്തത്. സീനിയർ മാനേജ്മെന്റ് തലത്തിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 ൽ വിശാൽ സിക്ക കമ്പനിയുടെ നേതൃസ്ഥാനം പൊടുന്നനെ വിട്ടൊഴിഞ്ഞ ഘട്ടത്തിൽ ഇടക്കാല സിഇഒ, മാനേജിങ് ഡയറക്ടർ പദവിയും റാവു വഹിച്ചു.

നാസ്കോം വൈസ് ചൈയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. ആക്സഞ്ചർ ഇന്ത്യ ചെയർമാൻ രേഖാ എം മേനോനെ പുതിയ വൈസ് ചെയർപേഴ്സണായി നിശ്ചയിച്ചു.

click me!