Latest Videos

 യൂണിയൻ കോപ് ഔദ്യോ​ഗിക ഡിജിറ്റൽ പെയ്മെന്റ്സ് പങ്കാളിയായി നെറ്റ് വർക്ക് ഇന്റർനാഷണൽ

By Web TeamFirst Published Feb 22, 2024, 6:22 PM IST
Highlights

നെറ്റ് വർക്കിന്റെ ഡിജിറ്റൽ പെയ്മെന്റ് സാങ്കേതികവിദ്യയും സോഫ്റ്റ് വെയറും യൂണിയൻ കോപ് ഉപയോ​ഗിക്കും

യു.എ.ഇ ആസ്ഥാനമായ യൂണിയൻ കോപ് തങ്ങളുടെ ഔദ്യോ​ഗിക ഡിജിറ്റൽ പെയ്മെന്റ്സ് പങ്കാളിയായി നെറ്റ് വർക്ക് ഇന്റർനാഷണലി (Network International) നെ തെരഞ്ഞെടുത്തു. ഉപയോക്താക്കളുടെ മൊത്തത്തിലുള്ള ഷോപ്പിങ് അനുഭവം ഉയർത്താൻ ഇത് സഹായിക്കുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലാണ് പങ്കാളിത്തം. യു.എ.ഇയിലെ ഔട്ട്ലെറ്റുകളിൽ ഡിജിറ്റൽ പെയ്മെന്റുകൾക്ക് പുതിയ പങ്കാളിത്തം വഴി സാധ്യമാകും. നെറ്റ് വർക്കിന്റെ ഡിജിറ്റൽ പെയ്മെന്റ് സാങ്കേതികവിദ്യയും സോഫ്റ്റ് വെയറും യൂണിയൻ കോപ് ഉപയോ​ഗിക്കും. നെറ്റ് വർക്കിന്റെ സോഫ്റ്റ് വെയർ പ്ലാറ്റ്‍ഫോമിൽ നിരവധി വാല്യൂ ആഡഡ് സേവനങ്ങളുണ്ട്.

പുതിയ പങ്കാളിത്തത്തിലൂടെ ബയോമെട്രിക്, ക്യു.ആർ കോഡ് അധിഷ്ഠിത ചെക്ക് ഔട്ടുകളും സാധ്യമാക്കാനാകും. നിലവിലുള്ള തമയസ് ലോയൽറ്റിക്കൊപ്പം നെറ്റ് വർക്കിന്റെ മൾട്ടി ബാങ്ക് ലോയൽറ്റി റിഡംഷനും ഉപയോ​ഗിക്കാം.

ഉപയോക്തൃ കേന്ദ്രീകൃതമായ സേവനങ്ങൾ നടപ്പിലാക്കുന്നതിലുള്ള നിർണ്ണായക നാഴികക്കല്ലാണ് പുതിയ പങ്കാളിത്തമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോ​ഗത്തോടെ റീട്ടെയിൽ മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ സൗകര്യവും സുരക്ഷയും കാര്യക്ഷമതയും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റീട്ടെയ്ൽ ഷോപ്പിങ് അനുഭവം തന്നെ മാറ്റിമറിക്കുന്ന അത്യാധുനിക പെയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ യൂണിയൻ കോപ് സഹകരണത്തിലൂടെ സാധിക്കുമെന്ന് നെറ്റ് വർക്ക് ഇന്റർനാഷണൽ ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മെർച്ചന്റ് സർവീസസ് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ജമാൽ അൽ നസ്സായ് പറഞ്ഞു.
 

click me!