കൊവിഡ് നിയന്ത്രണത്തിന് കര്‍ശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

Published : Apr 08, 2021, 02:01 PM IST
കൊവിഡ് നിയന്ത്രണത്തിന് കര്‍ശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

Synopsis

നിലവിൽ ജില്ലയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ  കൂടുതൽ കര്‍ശനമായി നടപ്പാക്കും. പൊതുപരിപാടികളിൽ എത്തുന്നവരുടെ എണ്ണം  സംഘാടകര്‍ കൃത്യമായി രേഖപ്പെടുത്തണം.

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായ കോഴിക്കോട്ട് വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കൊവിഡ് വാക്സിനേഷൻ കൂട്ടാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ടാര്‍ഗറ്റ് നിശ്ചയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ നടപടികളെടുക്കാൻ തീരുമാനിച്ചത്. 

നിലവിൽ ജില്ലയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ  കൂടുതൽ കര്‍ശനമായി നടപ്പാക്കും. പൊതുപരിപാടികളിൽ എത്തുന്നവരുടെ എണ്ണം സംഘാടകര്‍ കൃത്യമായി രേഖപ്പെടുത്തണം. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ നടപടി എടുക്കാനും യോഗം തീരുമാനിച്ചു. കൊവിഡ് രോഗികളെ കണ്ടെത്താനായി ടെസ്റ്റുകളുട എണ്ണം വര്‍ധിപ്പിക്കും. വാക്സിനേഷൻ വ്യാപകമാക്കാനും കൊവിഡ് നിയന്ത്രണത്തിനായി കുടുംബശ്രീ, ആർആർടി ടീമുകളെ ഉപയോഗിക്കുമെന്നും യോഗം നിര്‍ദേശിച്ചു. 

PREV
click me!

Recommended Stories

സംസ്ഥാനത്ത് ഏറ്റവുമധികം പേർ മരിക്കുന്ന അസുഖമേതാണ്? ഒറ്റ ഉത്തരം കൊവിഡ്; കണക്കുകൾ നൽകുന്ന സൂചനയെന്ത്?
കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം