ഓണ്‍ലൈന്‍ വഴി കൊവിഡ് സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കില്ല: ഡിജിപി

By Web TeamFirst Published May 24, 2021, 7:31 PM IST
Highlights

മരുന്നും ഓക്സിജനും ആവശ്യപ്പെട്ടും ആശുപത്രിയില്‍ കിടക്കകള്‍ അഭ്യര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വരുന്നവര്‍ക്കെതിരെ നേരിട്ടോ പരോക്ഷമായോ നടപടി സ്വീകരിക്കരുത്.

തിരുവനന്തപുരം: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മരുന്നും ഓക്സിജനും ആവശ്യപ്പെട്ടും ആശുപത്രിയില്‍ കിടക്കകള്‍ അഭ്യര്‍ത്ഥിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വരുന്നവര്‍ക്കെതിരെ നേരിട്ടോ പരോക്ഷമായോ നടപടി സ്വീകരിക്കുകയോ അറസ്റ്റിന് ശ്രമിക്കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വിവരങ്ങള്‍ പങ്ക് വയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!