പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാന് കൊവിഡ് സ്ഥിരീകരിച്ചു

Published : Mar 20, 2021, 04:02 PM ISTUpdated : Mar 20, 2021, 05:02 PM IST
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാന് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഇമ്രാന്‍ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പേര്‍ പങ്കെടുത്ത ഇസ്ലാമാബാദിലെ സുരക്ഷ യോഗത്തില്‍ ഇമ്രാന്‍ഖാന്‍ സന്നിഹിതനായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

PREV
click me!

Recommended Stories

67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!
Covid 19: രണ്ടര വര്‍ഷത്തിനിടെ ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തെ ഒരു ദേശം