മുന്നില്‍ കൂറ്റന്‍ ലക്ഷ്യം; തകര്‍ച്ചയോടെ വിന്‍ഡീസിന് തുടക്കം

Published : Jul 26, 2020, 11:30 PM ISTUpdated : Jul 26, 2020, 11:36 PM IST
മുന്നില്‍ കൂറ്റന്‍ ലക്ഷ്യം; തകര്‍ച്ചയോടെ വിന്‍ഡീസിന് തുടക്കം

Synopsis

90 റണ്‍സെടുത്ത റോറി ബേണ്‍സ്, പുറത്താകാതെ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട്, 56 റണ്‍സെടുത്ത ഡോം സിബ്ലി എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിലും മികച്ച സ്‌കോര്‍ നേടിയത്.  

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക്. വിന്‍ഡീസിന് മുന്നില്‍ 399 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇംഗ്ലണ്ട്, രണ്ട് വിക്കറ്റിന് 226 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വിന്‍ഡീസ് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി സമ്മര്‍ദ്ദത്തിലായി. 

90 റണ്‍സെടുത്ത റോറി ബേണ്‍സ്, പുറത്താകാതെ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട്, 56 റണ്‍സെടുത്ത ഡോം സിബ്ലി എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിലും മികച്ച സ്‌കോര്‍ നേടിയത്. വിന്‍ഡീസിനു വേണ്ടി ഹോള്‍ഡര്‍, ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് രണ്ടാം ഓവറില്‍ തന്നെ ബ്രോഡ് തിരിച്ചടി നല്‍കി. ഓപ്പണര്‍ ജോണ്‍ കാംപെല്ലിനെ പൂജ്യത്തിന് പുറത്താക്കി ബ്രോഡ് തുടങ്ങി. നാല് റണ്‍സെടുത്ത കെമര്‍ റോച്ചിനെയും ബ്രോഡ് തിരിച്ചയച്ചു. സ്‌കോര്‍ ഇംഗ്ലണ്ട്: 369, 226\2, വിന്‍ഡീസ് 197, 10/2  ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്