9 കളിക്കാര്‍ പൂജ്യത്തിന് പുറത്ത്; 7 എക്സ്ട്രാ; ടീം ആകെ നേടിയത് 8 റണ്‍സ്

By Gopalakrishnan CFirst Published Dec 7, 2019, 7:25 PM IST
Highlights

മാലദ്വീപ് 11.3 ഓവര്‍ ബാറ്റ് ചെയ്തെങ്കിലും ഓപ്പണര്‍ ഐമ അഷത്തിന് ഒഴികെ മറ്റാര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. 12 പന്തില്‍ ഒരു റണ്ണെടുത്ത അഷത് പുറത്തായി.

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിലെ ടി20 മത്സരത്തില്‍ മാലദ്വീപ് വനിതാ ടീമിനെ എട്ട് റണ്‍സിന് പുറത്താക്കി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത മാലദ്വീപിന്റെ ഒമ്പത് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരാള്‍ മാത്രം ഒരു റണ്ണെടുത്തു. ഷമ്മ അലി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

മാലദ്വീപ് 11.3 ഓവര്‍ ബാറ്റ് ചെയ്തെങ്കിലും ഓപ്പണര്‍ ഐമ അഷത്തിന് ഒഴികെ മറ്റാര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. 12 പന്തില്‍ ഒരു റണ്ണെടുത്ത അഷത് പുറത്തായി. മാലദ്വീപ് നേടിയ എട്ടു റണ്‍സില്‍ ഏഴും നേപ്പാള്‍ സമ്മാനിച്ച എക്സ്ട്രാ റണ്ണുകളായിരുന്നു. മറുപടി ബാറ്റിംഗില്‍ വെറും ഏഴ് പന്തില്‍ ലക്ഷ്യത്തിലെത്തി നേപ്പാള്‍ ജയിച്ചു കയറി.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെതിരെ മാലദ്വീപ് ആറ് റണ്‍സിന് ഓള്‍ ഔട്ടായിരുന്നെങ്കിലും ആ മത്സരത്തിന് ഔദ്യോഗിക പദവിയുണ്ടായിരുന്നില്ല. ടി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് മാലദ്വീപ് ഇന്ന് കുറിച്ചത്. റുവാണ്ടയ്ക്കെതിരെ മാലി ആറ് റണ്‍സിന് പുറത്തായതാണ് വനിതാ ടി20യിലെ ഏറ്റവും ചെറിയ സ്കോര്‍.

click me!