
ദില്ലി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതായിരുന്നു. ഏഷ്യാ കപ്പ് മുതല്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്ന ഗില്ലിനെ ഒഴിവാക്കി സഞ്ജു സാംസണെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഒപ്പണറാക്കിയത്. ഗിൽ മാത്രമല്ല, ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്ത ഒരു ഡസന്‍ താരങ്ങളെങ്കിലും ടീമിന് പുറത്തു നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഒഴിവാക്കപ്പെട്ടവരുടെ ലോകകപ്പ് ടീമിലും ശുഭ്മാന്‍ ഗില്ലിന് ഇടം നല്‍കാന്‍ ആകാശ് ചോപ്ര തയാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
റുതുരാജ് ഗെയ്ക്‌വാദിനെയും യശസ്വി ജയ്സ്വാളിനെയുമാണ് ആകാശ് ചോപ്ര ഒഴിവാക്കപ്പെടടവരുടെ ലോകകപ്പ് ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പർമാരായി ടീമിലെത്തിയത് കെ എല്‍ രാഹുലും റിഷഭ് പന്തും ജിതേഷ് ശര്‍മയുമാണ്. നിതീഷ്കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ ദീപക് ചാഹര്‍ എന്നിവരും ആകാശ് ചോപ്ര തെരഞ്ഞെടുത്ത ടീമിലുണ്ട്. ക്രുനാലിന് പുറമെ സ്പിന്നറായി യുസ്‌വേന്ദ്രം ചാഹല്‍ ടീമിലെത്തിയപ്പോള്‍ പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.
ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഒഴിവാക്കപ്പെട്ടവരുടെ ലോകകപ്പ് പ്ലേയിംഗ് ഇലവൻ: റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ജിതേഷ് ശർമ, നിതീഷ് കുമാർ റെഡ്ഡി, ക്രുനാൽ പാണ്ഡ്യ, ദീപക് ചാഹർ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!