വെടിക്കെട്ട് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; എബിഡി ബിഗ് ബാഷിലേക്കില്ല!

Published : May 13, 2019, 02:56 PM ISTUpdated : May 13, 2019, 02:58 PM IST
വെടിക്കെട്ട് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; എബിഡി ബിഗ് ബാഷിലേക്കില്ല!

Synopsis

എബി ഡിവില്ലിയേഴ്‌സ് ബിഗ് ബാഷ് ശ്രമം ഉപേഷിച്ചതായി റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ എബിഡി കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സിഡ്‌നി: ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ബിഗ് ബാഷ് ശ്രമം ഉപേഷിച്ചതായി റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ എബിഡി കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിഗ് ബാഷിന്‍റെ താരമൂല്യം കൂട്ടാന്‍ എബിഡി മുതല്‍ക്കൂട്ടാകുമെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചിന്ത.

എബിഡിയുടെ പിന്‍മാറ്റം ബ്രോഡ്‌കാസ്റ്റര്‍മാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍. ഇതേസമയം ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍ ഓസ്‌ട്രേലിയന്‍ ലീഗില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എബിഡി പിന്‍മാറിയതോടെ മറ്റേതെങ്കിലും സൂപ്പര്‍ താരത്തെ എത്തിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ബിഗ് ബാഷ് അധികൃതര്‍.  

ബിഗ് ബാഷ് ടി20 ടൂര്‍ണമെന്‍റില്‍ ക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന വിദേശതാരങ്ങളുടെ എണ്ണം ആറായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്‌ക്വാഡില്‍ ഒരേസമയം രണ്ട് പേരെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളില്‍ ഇനി റിഷഭ് പന്തിനെ കാണാനാവില്ല'; താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര
മുംബൈയ്‌ക്കെതിരെ ഒരു വിക്കറ്റ് വിജയം, ഒമാന്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റില്‍ വിജയം തുടര്‍ന്ന് കേരളം