'എനിക്ക് ഇനിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കും'; പ്രത്യാശ പ്രകടിപ്പിച്ച് അഭിമന്യൂ ഈശ്വരന്‍

Published : Oct 19, 2026, 12:48 PM IST
Abhimanyu Easwaran

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അഭിമന്യൂ ഈശ്വരൻ. ടീമിൽ നിന്നുള്ള ഒഴിവാക്കലുകളോട് താൻ പൊരുത്തപ്പെട്ടുവെന്നും മികച്ച പ്രകടനം തുടരുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് അഭിമന്യൂ ഈശ്വരന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,600ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള ഈശ്വരന്‍, ബംഗാളിനെയും ഇന്ത്യ എ ടീമിനെയും നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ സീനിയര്‍ ടെസ്റ്റ് സ്‌ക്വാഡുകളില്‍ ഇടം നേടിയിട്ടും അരങ്ങേറ്റം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കൂടാതെ, ഈ വര്‍ഷത്തെ ദിലീപ് ട്രോഫിയില്‍ കളിച്ചെങ്കിലും ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള പരമ്പരയിലോ ന്യൂസിലന്‍ഡ് പര്യടനത്തിലോ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഈ ഒഴിവാക്കലുകള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഈശ്വരന്‍ മറുപടി നല്‍കിയത്. ''ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു; ഇത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്, അതില്‍ കൂടുതല്‍ പറയാനൊന്നുമില്ല. സമയം കടന്നുപോകുമ്പോള്‍ നിങ്ങള്‍ പഠിക്കും. ഒരു സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍'എന്തുകൊണ്ട് വീണ്ടും ഞാന്‍?' എന്ന ചിന്തകള്‍ വരാം, എന്നാല്‍ നിങ്ങള്‍ അതിനോട് ശീലിക്കും. ഏത് ടീമിനുവേണ്ടി കളിക്കുമ്പോഴും നന്നായി ചെയ്യുക എന്നതാണ് നമ്മുടെ ജോലി.'' അദ്ദേഹം പറഞ്ഞു.

ദേശീയ ടീമിലെ അവസരങ്ങള്‍ക്കൊപ്പം ബംഗാളിനായി ഒരു കിരീടം നേടുക എന്നതും തന്റെ പ്രധാന ലക്ഷ്യമാണെന്ന് 31-കാരനായ ഈശ്വരന്‍ വ്യക്തമാക്കുന്നു. 2019-20 സീസണില്‍ സൗരാഷ്ട്രയോട് തോറ്റ് റണ്ണേഴ്‌സ് അപ്പായ ബംഗാളിനെ കിരീടത്തിലേക്ക് നയിക്കുകയാണ് ഈശ്വരന്റെ ആഗ്രഹം. ഈ രഞ്ജി ട്രോഫി സീസണില്‍ ബംഗാള്‍ മികച്ച തുടക്കമാണ് കുറിച്ചത്. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിന്റെ ജയമാണ് ബംഗാള്‍ നേടിയത്. മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനവും സുദീപ് കുമാര്‍ ഗരാമി, അഭിഷേക് പൊേറല്‍ എന്നിവരുടെ സെഞ്ച്വറികളും ടീമിന് തുണയായി. ഈ മത്സരത്തില്‍ ഡല്‍ഹിക്കെതിരെയുള്ള വിജയത്തില്‍ പുറത്താകാതെ 34 റണ്‍സ് നേടാന്‍ ഈശ്വരന് സാധിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് മുന്നില്‍ ഇനി ഇനി ന്യൂസിലന്‍ഡ് പരീക്ഷ; കാത്തിരിക്കുന്നത് 42 ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില; ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം