'വൈഭവ് ഇനിയും കാത്തിരിക്കേണ്ടി വരും': സഞ്ജു ഓപ്പണറായി കളിക്കുന്നതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് നായര്‍

Published : Oct 18, 2026, 09:09 PM IST
Vaibhav Sooryavanshi

Synopsis

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഓപ്പണറായി നിലനിർത്തുന്നതിന്റെ കാരണം വ്യക്തമാക്കി മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. ഇടത്-വലത് കോമ്പിനേഷൻ നിലനിർത്തേണ്ടതിനാലാണ് യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നത്.

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഇടത്-വലത് ഓപ്പണിംഗ് കോമ്പിനേഷന്‍ കാരണം യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരങ്ങള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്ന് മുന്‍ അസിസ്റ്റന്റ് കോച്ചായിരുന്ന അഭിഷേക് നായര്‍. ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നവംബര്‍ 22ന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍. 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി, ഇതുവരെ കളിച്ച 8 ടി20 മത്സരങ്ങളില്‍ നിന്ന് 186ല്‍ അധികം സ്‌ട്രൈക്ക് റേറ്റില്‍ 246 റണ്‍സ് നേടിയിട്ടുണ്ട്.

ഇതില്‍ രണ്ട് അര്‍ദ്ധശതകങ്ങളും ഉള്‍പ്പെടുന്നു. എങ്കിലും, സഞ്ജു സാംസണും അഭിഷേക് ശര്‍മയും അടങ്ങിയ പരിചയസമ്പന്നരായ ഓപ്പണിംഗ് ജോഡിയെയാണ് ടീം മാനേജ്‌മെന്റ് നിലവില്‍ ആശ്രയിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ വൈഭവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല. ടീമിന്റെ സംസ്‌കാരവും സ്ഥിരതയും നിലനിര്‍ത്തേണ്ടത് സെലക്ഷനില്‍ പ്രധാനമാണെന്ന് അഭിഷേക് വ്യക്തമാക്കി. ''ഒരു കോച്ചോ ക്യാപ്റ്റനോ ആകുമ്പോള്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്ന് തോന്നുന്ന രീതിയില്‍ അശ്രദ്ധമായ തീരുമാനങ്ങള്‍ എടുത്താല്‍ അത് വൈഭവ് സൂര്യവംശിയുടെ കരിയറിനേക്കാള്‍ ഉപരി ടീമിന്റെ മൊത്തത്തിലുള്ള സംസ്‌കാരത്തെയായിരിക്കും ബാധിക്കുക. അതിനാല്‍ വൈഭവ് തന്റെ സമയത്തിനായി കാത്തിരിക്കേണ്ടി വരും, തീര്‍ച്ചയായും അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.'' അദ്ദേഹം പറഞ്ഞു.

ഓപ്പണിംഗ് നിരയില്‍ ഇടത്-വലത് കോമ്പിനേഷന്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മൈക്കല്‍ ബ്രേസ്‌വെല്ലിനെ പോലെയുള്ള സ്പിന്നര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ അനായാസം പന്തെറിയാന്‍ അവസരം നല്‍കാതിരിക്കാന്‍ ഈ കോമ്പിനേഷന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജു സാംസണിന്റെ സമീപകാല ഫോമിനെക്കുറിച്ചും നായര്‍ സംസാരിച്ചു. ചില മത്സരങ്ങളില്‍ തിളങ്ങാതിരിക്കുമ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ മാച്ച് വിന്നിംഗ് ഇന്നിങ്‌സുകള്‍ കളിച്ച് വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ സഞ്ജുവിന് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരുന്ന സഞ്ജു, 5 മത്സരങ്ങളില്‍ നിന്ന് 33.60 ശരാശരിയിലും 195.34 സ്‌ട്രൈക്ക് റേറ്റിലും 168 റണ്‍സ് നേടിയിരുന്നു. 2026-ല്‍ ഇതുവരെ 25 ടി20 മത്സരങ്ങളില്‍ നിന്നായി 703 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഷമിയെ തഴയുന്നതില്‍ ബിസിസിഐ വ്യക്തത വരുത്തണം'; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്
ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ, ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്ലബ്ബുകള്‍ ശക്തമായ നിലയില്‍