ENG vs IND : ആദില്‍ റഷീദിന് ഹജ്ജ് കര്‍മങ്ങള്‍ പോകാന്‍ അനുമതി; ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാവും

Published : Jun 25, 2022, 09:37 AM IST
ENG vs IND : ആദില്‍ റഷീദിന് ഹജ്ജ് കര്‍മങ്ങള്‍ പോകാന്‍ അനുമതി; ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാവും

Synopsis

കഴിഞ്ഞ നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ടീമില്‍ ആദില്‍ റഷീദ് കളിച്ചിരുന്നു. 3-0നാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ജയിച്ചത്. ജൂലൈ 7 മുതല്‍ 17 വരെയാണ് ഇംഗ്ലണ്ട്- ഇന്ത്യ ട്വന്റി 20, ഏകദിന പരമ്പരകള്‍.

ലണ്ടന്‍: ഇംഗ്ലണ്ട് താരം ആദില്‍ റഷീദിന് (Adil Rashid) ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ (England vs India) നഷ്ടമാകും. ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ ആദില്‍ റഷീദിന് ഇംഗ്ലണ്ട്, ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. ഇന്ത്യക്കെതിരായ (Team India) മത്സരങ്ങള്‍ക്ക് പുറമെ ടി20 ബ്ലാസ്റ്റില്‍ യോര്‍ക്‌ഷെയറിന്റെ മത്സരങ്ങളും റഷീദിന് നഷ്ടമാകും.

കഴിഞ്ഞ നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ടീമില്‍ ആദില്‍ റഷീദ് കളിച്ചിരുന്നു. 3-0നാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ജയിച്ചത്. ജൂലൈ 7 മുതല്‍ 17 വരെയാണ് ഇംഗ്ലണ്ട്- ഇന്ത്യ ട്വന്റി 20, ഏകദിന പരമ്പരകള്‍. 34കാരനായ ആദില്‍ റഷീദ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരന്പരയ്ക്ക് മുമ്പ് ടീനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

അയര്‍ലന്‍ഡിനെതിരെ രണ്ട്് മത്സരം കളിച്ച ശേഷമാണ് ഇന്ത്യന്‍ ടീമിലെ ഒരും സംഘം ഇംഗ്ലണ്ടിലെത്തുക. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ, അയര്‍ലന്‍ഡിനെതരെ കളിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ അടങ്ങുന്ന മറ്റൊരു സംഘം ഇംഗ്ലണ്ടിലാണ്. ടെസ്റ്റ് പരമ്പരയില്‍ ശേഷിക്കുന്ന ഒരു മത്സരത്തിന് ശേഷം രണ്ട് ടീമും ഒരുമിക്കും. ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ പരമ്പരയ്ക്ക് മറ്റൊരു ടീമിനെ അയക്കില്ലെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. 

നാളെയാണ് അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20. രാത്രി 9 മണിക്കാണ് മത്സരം തുടങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍ അവസരം നല്‍കാനായിരുന്നില്ല. അയര്‍ലന്‍ഡിലെത്തുമ്പോള്‍ ഈ കുറവ് പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ (Ishan Kishan), വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. 

ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ (Sanju Samson) ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. 

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍,ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍  എന്നിവര്‍ക്കൊപ്പം ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരം നാളെയും രണ്ടാം ട്വന്റി 2-0 ചൊവ്വാഴ്ചയും നടക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍