പരിശീലനം നടക്കില്ല, നീന്താനെ പറ്റൂ! ഇന്ത്യയില്‍ ഒരുക്കിയ പിച്ചില്‍ അതൃപ്തി പ്രകടമാക്കി അഫ്ഗാന്‍ താരങ്ങള്‍

Published : Aug 30, 2024, 03:52 PM IST
പരിശീലനം നടക്കില്ല, നീന്താനെ പറ്റൂ! ഇന്ത്യയില്‍ ഒരുക്കിയ പിച്ചില്‍ അതൃപ്തി പ്രകടമാക്കി അഫ്ഗാന്‍ താരങ്ങള്‍

Synopsis

രണ്ട് ടേബിള്‍ ഫാനുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് ഉണങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ വെല്ലുവിളിയാണ്.

ദില്ലി: ന്യൂസിലന്‍ഡിനെതിരെ ഒരു ടെസ്റ്റ് മാത്രമുള്ള പരമ്പരയ്‌ക്കൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയില്‍ ഗ്രേറ്റര്‍ നോയിഡ സ്പോര്‍ട്സ് കോംപ്ലക്സില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് മത്സരം തുടങ്ങുക. എന്നാലിപ്പോള്‍ ഒരുക്കിയ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സെപ്റ്റംബര്‍ 5നാണ് ഇന്ത്യയിലെത്തുന്നത്. ഇതിനിടെയാണ് സദ്രാന്‍ ആശങ്ക അറിയിച്ചത്.

ഔട്ട് ഫീല്‍ഡാണ് സദ്രാന്റെ പ്രധാന പ്രശ്‌നം. ഔട്ട് ഫീല്‍ഡ് കണ്ടപ്പോള്‍ തന്നെ സദ്രാന്‍ അമ്പരന്നു. 'നമുക്ക് ഒരു ഫീല്‍ഡിംഗ് ഡ്രില്‍ പോലും ചെയ്യാന്‍ കഴിയുമോ?' എന്ന് അദ്ദേഹം അഫ്ഗാനിസ്ഥാന്‍ കോച്ചിംഗ് സ്റ്റാഫില്‍ ഒരാളോട് ചോദിച്ചു. കേട്ടുനിന്ന താരങ്ങള്‍ക്കും ചിരിയടക്കാനായില്ല. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി ഇത്തരത്തിലുള്ള ആശങ്ക പങ്കുവച്ചു. അദ്ദേഹം സഹതാരങ്ങളോട് പറയുന്നുണ്ട്, 'നമ്മള്‍ നീന്തല്‍ ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടതായിരുന്നു.  ഇവിടെ കളിക്കാന്‍ പോകുന്നില്ല. നീന്താന്‍ പറ്റിയ സ്ഥലമാണ്.' ഷാഹിദി പറയുന്നു. 'ഞങ്ങള്‍ വളരെ മോശമായ അവസ്ഥയിലാണ് പരിശീലനം നേടിയത്, പക്ഷേ ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റിനോട് നിങ്ങള്‍ എന്ത് പറയും.?' ഷാഹിദി ചോദിക്കുന്നു.

എനിക്ക് തെറ്റുപറ്റി! ധോണിയെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ ക്ഷമാപണം നടത്തി ദിനേശ് കാര്‍ത്തിക്

രണ്ട് ടേബിള്‍ ഫാനുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് ഉണങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴ വെല്ലുവിളിയാണ്. അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ച് ഹമീദ് ഹസന് പരിശീലനത്തിനുള്ള സ്ഥലം കണ്ടെത്താന്‍ ഒരു മണിക്കൂര്‍ എടുത്തു. അവിടെ ഈര്‍പ്പം താരതമ്യേന കുറവായിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ മത്സരം അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ പത്താം ടെസ്റ്റാണ്. 2024 ലെ അവരുടെ മൂന്നാം ടെസ്റ്റ് കൂടിയാണിത്. റാഷിദ് ഖാന്‍, റഹ്നുള്ള ഗുര്‍ബാസ്, മുഹമ്മദ് നബി തുടങ്ങിയ ടി20 താരങ്ങളില്ലാതെയാണ് അഫ്ഗാന്‍ ഇറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും