അഫ്ഗാന്‍-ഓസീസ് മത്സരത്തില്‍ മഴയുടെ കളി! ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഓസീസിന് മികച്ച തുടക്കം

Published : Feb 28, 2025, 08:25 PM IST
അഫ്ഗാന്‍-ഓസീസ് മത്സരത്തില്‍ മഴയുടെ കളി! ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഓസീസിന് മികച്ച തുടക്കം

Synopsis

മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ 273 റണ്‍സ് അടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സെദിഖുള്ള അദല്‍ (85), അസ്മതുള്ള ഒമര്‍സായ് (67) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് അഫ്ഗാനിസ്ഥാാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും സ്‌പെന്‍സര്‍ ജോണ്‍സണ്‍, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. എന്നാല്‍ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ന് ജയിക്കേണ്ടത് അഫ്ഗാനിസ്ഥാന് അനിവാര്യമാണ്.

മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് 44 റണ്‍സ് കൂട്ടിചേര്‍ത്താണ് ഷോര്‍ട്ട് മടങ്ങിയത്. അസ്മതുള്ളയുടെ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബിന് ക്യാച്ച്. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 59 റണ്‍സുമായി ക്രീസിലുണ്ട്. സ്റ്റീവന്‍ സ്മിത്താണ് (19) ഹെഡിന് കൂട്ട്. ഇതിനിടെയാണ് മഴയെത്തിയത്. നേരത്തെ, അഫ്ഗാന് ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ (0) വിക്കറ്റ് നഷ്ടമായി. പിന്നീട് ഇബ്രാഹിം സദ്രാന്‍ (22) - അദല്‍ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്നെത്തിയ റഹ്മത്ത് ഷാ (12), ഹഷ്മതുള്ള ഷഹീദി (2), മുഹമ്മദ് നബി (1), ഗുല്‍ബാദിന്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി.

പിന്നീട് റാഷിദ് ഖാന്‍ (19) - അസ്മതുള്ള സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിനെ (6) കൂട്ടുപിടിച്ച് അസ്മതുള്ള നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 63 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒരു ഫോറും നേടി. അവസാന ഓവറില്‍ അസ്മതുള്ള മടങ്ങി. ഫസല്‍ഹഖ് ഫാറൂഖി (0) പുറത്താവാതെ നിന്നു.

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ