നാലാം നമ്പറില്‍ രഹാനെ വരുമോ..? ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി താരം

By Web TeamFirst Published Jan 14, 2020, 8:57 PM IST
Highlights

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇതുവരെ നാലാം നമ്പറില്‍ ഒരു സ്ഥിരം ബാറ്റ്‌സ്മാന്‍ ആയിട്ടില്ല. അടുത്തകാലത്തായി ശ്രേയസ് അയ്യറിനെ കൊണ്ടുവന്നിരുന്നു. തുടക്കത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു താരം അടുത്തകാലത്തായി മോശം ഫോമിലാണ്.

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇതുവരെ നാലാം നമ്പറില്‍ ഒരു സ്ഥിരം ബാറ്റ്‌സ്മാന്‍ ആയിട്ടില്ല. അടുത്തകാലത്തായി ശ്രേയസ് അയ്യറിനെ കൊണ്ടുവന്നിരുന്നു. തുടക്കത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു താരം അടുത്തകാലത്തായി മോശം ഫോമിലാണ്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിയാണ് നാലാം സ്ഥാത്ത് ഇറങ്ങിയത്. ഇതോടെ അയ്യര്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. എന്നാല്‍ കോലിയും അയ്യരും പരാജയമായി. എന്നാലിപ്പോള്‍ മുംബൈ മിറര്‍ പുറത്തുവിടുന്ന വാര്‍ത്ത കുറച്ച് ആശ്ചചര്യപ്പെടുത്തുന്നതാണ്.

ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയെ ടീമിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഏകദിന ടീമിലാണ് രഹാനെയെ ഉള്‍പ്പെടുത്തുക. വിദേശ പിച്ചുകളില്‍ രഹാനെ പുറത്തെടുക്കുന്ന മികവാണ് സെലക്റ്റര്‍മാരെ ചിന്തിപ്പിക്കുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടീമിനെ പ്രഖ്യാപിക്കുക. നിലവില്‍ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. 2018 ഫെബ്രുവരിയിലാണ് രഹാനെ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ കളിച്ചത്.

click me!