വൈഭവ് സൂര്യവന്‍ഷിയെ പവര്‍ പ്ലേയില്‍ എടുക്കണം; എല്ലാ കണ്ണുകളും രാജസ്ഥാന്‍ റോയല്‍സ് താരത്തിലേക്ക്

Published : May 29, 2026, 10:20 AM IST
Vaibhav Suryavanshi

Synopsis

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ഷിയിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ എല്ലാ പ്രതീക്ഷയും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം ക്വാളിഫയറിലും ഈ യുവതാരത്തിന്‍റെ മാജിക്ക് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ന്യൂ ചണ്ഡിഗഡ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുമ്പോള്‍ വൈഭവ് സൂര്യവന്‍ഷിയിലേക്കാണ് എല്ലാ കണ്ണുകളും. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അടിച്ചുപറത്തിയ വൈഭവ് മാജിക്ക് ഇന്നും പ്രതീക്ഷിക്കുന്നു ആരാധകര്‍. പവര്‍പ്ലേ എന്ന പേര് ശരിക്കും തന്റേത് മാത്രമാണെന്ന് ഉറപ്പിക്കുകയാണ് യങ് സെന്‍സേഷന്‍ സൂര്യവന്‍ഷി. എലിമിനേറ്ററില്‍ ഹൈദരാബാദ് ശരിക്കും തോറ്റത് സൂര്യവന്‍ഷിയോടായിരുന്നു.

ക്രിസില്‍ നിന്ന 29 പന്തില്‍ വൈഭവ് 12 സിക്‌സറടക്കം നേടിയത് 97 റണ്‍സ്. തന്ത്രശാലിയായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വരെ വൈഭവിന് മുന്നില്‍ പതറി. കംപ്ലീറ്റ് ടീം മാനാണ് താനെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗെയിം പ്ലാനെന്നും വൈഭവ് പറയുന്നു. സൂര്യവന്‍ഷിയുടെ കിടിലന്‍ ഇന്നിങ്‌സിന് വലിയ കയ്യടിയാണ് മുന്‍ താരങ്ങളടക്കം നല്‍കുന്നത്. സൂര്യവന്‍ഷിയുടെ ബാറ്റ് സ്വിങ് അത്യുജ്വലമെന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അഭിപ്രായം ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോര്‍ഡ് സാക്ഷാല്‍ ക്രിസ് ഗെയിലിനെ സൂര്യവന്‍ഷി മറികടന്നിരുന്നു. വേഗമേറിയ ട്വന്റി 20 സെഞ്ച്വറിയെന്ന റെക്കോര്‍ഡിലേക്കാണ് നി വൈഭവിന്റെ കുതിപ്പ്. ഴിഞ്ഞ ദിവസം റെക്കോര്‍ഡ് സ്റ്റ് മിസ്സായെങ്കിലും നെക്സ്റ്റ് ടൈം വെഭവ് പിടിക്കുമെന്നാണ് ആരാധക പതീക്ഷ.

കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ഡു ഓര്‍ ഡൈ മത്സരങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ ക്വാളിഫയര്‍ രണ്ടിലെത്തുന്നത്. വീണ്ടും മറ്റൊരു നിര്‍ണായകമായ പോരാട്ടം, സമ്മര്‍ദം നിറഞ്ഞ മത്സരം. തുടരെ ഇത്തരം മത്സരങ്ങളെ അതിജീവിക്കാന്‍ രാജസ്ഥാന് കഴിയുമോയെന്നത് ചോദ്യമാണ്. മറുവശത്ത് ഗുജറാത്താകട്ടെ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീം, അനായാസം തന്നെ പ്ലേ ഓഫിലേക്ക്, ബെംഗളൂരുവിനോടുള്ള തോല്‍വിയില്‍ നിന്ന് കരകയറാന്‍ ചെറിയ ഇടവേളയും ലഭിച്ചു. അതുകൊണ്ട് ടീം എന്ന നിലയില്‍ ഗുജറാത്തിന് അല്‍പ്പം ആശ്വാസമാണ് അന്തരീക്ഷം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ, സുശാന്ത് മിശ്ര / തുഷാര്‍ ദേശ്പാണ്ഡെ / രവി ബിഷ്‌ണോയ്.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിശാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍ / സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.\

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടോസിനിടെ നാടകീയരംഗങ്ങള്‍, രണ്ട് തവണ ടോസിട്ട് ശുഭ്മാന്‍ ഗില്‍, രണ്ടാം ക്വാളിഫയറില്‍ നിര്‍ണായക ടോസ് ജയിച്ച് രാജസ്ഥാന്‍ റോയൽസ്
15-കാരൻ വൈഭവിന് 12 കോടിയുടെ വമ്പൻ ഓഫര്‍; ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിടാൻ 'ബ്ലാങ്ക് ചെക്കുമായി' പ്രമുഖർ