ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ക്രീസിൽ, മത്സരം കാണാനുള്ള വഴികള്‍

Published : Aug 15, 2025, 11:33 AM IST
Sanju Samson-Rahul Dravid

Synopsis

സഞ്ജു സാംസണ്‍ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്‍റ് ഇലവനും തമ്മിലാണ് മത്സരം.

തിരുവനന്തപുരം: ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ക്രീസില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലാണ് സഞ്ജു ഇന്ന് കളിക്കുക. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക. സഞ്ജു സാംസണ്‍ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്‍റ് ഇലവനും തമ്മിലാണ് മത്സരം.

സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍.എം, അഖിന്‍ സത്താര്‍ എന്നിവര്‍ അണിനിരക്കും.

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഏഥന്‍ ആപ്പിള്‍ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെഎം, എസ് മിഥുന്‍, വിനോദ് കുമാര്‍ സി.വി,സച്ചിന്‍ സുരേഷ് എന്നിവരാണുള്ളത്.

കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് മെയിന്‍ എന്‍ട്രന്‍സ് വഴി ഇന്നര്‍ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു. ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന മത്സരത്തിൽ സംസ്ഥാനത്തെ പ്രമുഖ കളിക്കാർ ഏറ്റുമുട്ടുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര