സയിദ് മുഷ്താഖ് അലി ടി20: കേരളം തിരിച്ചടിക്കുന്നു, ആന്ധ്രയുടെ തുടക്കം തകര്‍ച്ചയോടെ

Published : Jan 17, 2021, 02:24 PM IST
സയിദ് മുഷ്താഖ് അലി ടി20: കേരളം തിരിച്ചടിക്കുന്നു, ആന്ധ്രയുടെ തുടക്കം തകര്‍ച്ചയോടെ

Synopsis

കെ എസ് ഭരത് (9), മനീഷ് ഗോലമാരു (5) എന്നിവരുടെ വിക്കറ്റുകളാണ് ആന്ധ്രയ്ക്ക് നഷ്ടമായത്. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്.

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ആന്ധ്രയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. കെ എസ് ഭരത് (9), മനീഷ് ഗോലമാരു (5) എന്നിവരുടെ വിക്കറ്റുകളാണ് ആന്ധ്രയ്ക്ക് നഷ്ടമായത്. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ 40 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. അശ്വിന്‍ ഹെബ്ബാര്‍ (25), റിക്കി ബുയി (0) എന്നിവരാണ് ക്രീസില്‍.

മിഥുന് ക്യാച്ച് നല്‍കയാണ് അവരുടെ വിക്കറ്റ് കീപ്പറായ ഭരത് മടങ്ങുന്നത്. മൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ മനീഷ് സല്‍മാന്‍ നിസാറിന് ക്യാച്ച് നല്‍കി. നേരത്തെ സച്ചിന്‍ ബേബി (51), ജലജ് സക്‌സേന (27) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ് കേരളത്തിന് തുണയായത്.

റോബിന്‍ ഉത്തപ്പ (8), മുഹമ്മദ് അസറുദ്ദീന്‍ (12), സഞ്ജു സാസംണ്‍ (7), വിഷ്ണു വിനോദ് (4) എന്നിവരുടെ വിക്കറ്റുകളാണ്  കേളത്തിന് നഷ്ടമായത്. അഞ്ചാം ഓവറലില്‍ തന്നെ കൂറ്റനടിക്കാരന്‍ അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി. ഷൊയ്ബ് ഖാന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയാണ് അസറുദ്ദീന്‍ മടങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുരത്തെടുത്ത ഉത്തപ്പയ്ക്കും അധിക ആയുസ് ഉണ്ടായിരുന്നില്ല. ലളിത് മോഹന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച് നല്‍കി.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 14 പന്തുകള്‍ മാത്രമായിരുന്നു സഞ്ജുവിന്റെ ആയുസ്. മനീഷ് ഗോലമാുരവിന്റെ പന്തില്‍ ഭരതിന് ക്യാച്ച് നല്‍കുകയായിരുന്നു. ദില്ലിക്കെതിരെ തകര്‍ത്തടിച്ച വിഷ്ണു വിനോദ് ഗോലമാരുവിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നേരത്തെ ദില്ലിക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം ഇറങ്ങിയത്.  

കേരള ടീം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, എസ് മിഥുന്‍, എസ് ശ്രീശാാന്ത്, ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ എം ആസിഫ്. 

ആന്ധ്ര: അശ്വിന്‍ ഹെബ്ബാര്‍, എസ് ഭരത്, റിക്കി ബുയി, അമ്പാട്ടി റായുഡു, പ്രശാന്ത് കുമാര്‍, ധീരജ് കുമാര്‍, മനീഷ് ഗോല്‍മാരു, ചീപ്പുറപ്പള്ളി സ്റ്റീഫന്‍, ഹരിശങ്കര്‍ റെഡ്ഡി, ലളിത് മോഹന്‍, ഷൊയ്ബ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബാസ് ഡി ലീഡിന്‍റെ വെടിക്കെട്ട്, നമീബിയയെ തകര്‍ത്ത് നെതർലൻഡ്‌സ്, പാകിസ്ഥാനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ രണ്ടാമത്
'നമീബിയക്കെതിരെ അവൻ കളിക്കില്ല, ബുമ്ര തിരിച്ചെത്തും'; ഇന്ത്യൻ ടീമിൽ അഴിച്ചുപണി, മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് ബംഗാർ