സയിദ് മുഷ്താഖ് അലി ടി20: കേരളത്തിനെതിരായ മത്സരത്തില്‍ ആന്ധ്രയ്ക്ക് ടോസ്

Published : Jan 17, 2021, 12:00 PM IST
സയിദ് മുഷ്താഖ് അലി ടി20: കേരളത്തിനെതിരായ മത്സരത്തില്‍ ആന്ധ്രയ്ക്ക് ടോസ്

Synopsis

കഴിഞ്ഞ മത്സരങ്ങളില്‍ വമ്പന്മാരായ മുംബൈ, ദില്ലി എന്നിവരെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ദില്ലിക്കെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് കേരളം ഇറങ്ങുന്നത്.  

മുംബൈ: സയിദ് മുഷ്താഖ് അലിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ആന്ധ്ര ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ഒന്നാമതതാണ് കേരളം. കഴിഞ്ഞ മത്സരങ്ങളില്‍ വമ്പന്മാരായ മുംബൈ, ദില്ലി എന്നിവരെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. ദില്ലിക്കെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് കേരളം ഇറങ്ങുന്നത്. റോബിന്‍ ഉത്തപ്പ, അസറുദ്ദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന്റെ കരുത്ത്. 

കേരള ടീം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, എസ് മിഥുന്‍, എസ് ശ്രീശാാന്ത്, ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ എം ആസിഫ്. 

ആന്ധ്ര: അശ്വിന്‍ ഹെബ്ബാര്‍, എസ് ഭരത്, റിക്കി ബുയി, അമ്പാട്ടി റായുഡു, പ്രശാന്ത് കുമാര്‍, ധീരജ് കുമാര്‍, മനീഷ് ഗോല്‍മാരു, ചീപ്പുറപ്പള്ളി സ്റ്റീഫന്‍, ഹരിശങ്കര്‍ റെഡ്ഡി, ലളിത് മോഹന്‍, ഷൊയ്ബ് ഖാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം