ആരാണീ ജോ റൂട്ട്; 5 വര്‍ഷത്തിനുശേഷം ബിഗ് ബിക്ക് ഒടുവില്‍ മറുപടി നല്‍കി ഫ്ലിന്‍റോഫ്

Published : Feb 07, 2021, 05:02 PM IST
ആരാണീ ജോ റൂട്ട്; 5 വര്‍ഷത്തിനുശേഷം ബിഗ് ബിക്ക് ഒടുവില്‍ മറുപടി നല്‍കി ഫ്ലിന്‍റോഫ്

Synopsis

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറി. ടെലിവിഷനില്‍ കളി കണ്ടിരുന്ന ഇംഗ്ലണ്ട് മുൻ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് നേരെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറി. അമിതാഭ് ബച്ചന് മറുപടി പറയാൻ. ബച്ചന്‍റെ പഴയൊരു ട്വീറ്റിന് സ്മൈലി മാത്രം ഇട്ട് ഫ്ലിന്‍റോഫിന്‍റെ മധുരപ്രതികാരം.

ചെന്നൈ: പഴയൊരു പ്രതികാരം വീട്ടാനായതിന്‍റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട് മുൻ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. അമിതാഭ് ബച്ചന്‍റെ അഞ്ച് വര്‍ഷം മുന്പുള്ള ട്വീറ്റിന് സ്മൈലി ഇട്ടാണ് ഫ്ലിന്‍റോഫ് മധുരപ്രതികാരം ചെയ്തത്.

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറി. ടെലിവിഷനില്‍ കളി കണ്ടിരുന്ന ഇംഗ്ലണ്ട് മുൻ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് നേരെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറി. അമിതാഭ് ബച്ചന് മറുപടി പറയാൻ. ബച്ചന്‍റെ പഴയൊരു ട്വീറ്റിന് സ്മൈലി മാത്രം ഇട്ട് ഫ്ലിന്‍റോഫിന്‍റെ മധുരപ്രതികാരം.

ഈ ട്വിറ്റര്‍ പോരിന്‍റെ തുടക്കം 2016ലാണ്. ട്വന്റി 20 ലോകകപ്പ് നടക്കുന്ന സമയം. ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയം നേടുന്നു. 51 പന്തില്‍ പുറത്താകാതെ നേടിയത് 82 റണ്‍സ്. ഇങ്ങനെ പോയാല്‍ ജോ റൂട്ടിനെപ്പോലെ മികച്ചൊരു താരമാകാൻ വിരാട് കോലിക്ക് കഴിയുമെന്ന് ആന്ഡ്രൂ ഫ്ലിന്‍റോഫ് ട്വീറ്റ് ചെയ്തു. വിരാട് കോലിയെ കുറച്ചുകണ്ടെന്ന് സംശയിച്ച അമിതാഭ് ബച്ചൻ പകുതി തമാശയോടെ ഇങ്ങനെ മറുപടി നല്‍കി. അല്ല ആരാണ് ഈ ജോ റൂട്ട്.

അന്ന് ഫ്ലിന്‍റോഫ് മറുപടി പറഞ്ഞില്ല. ആ മറുപടിയാണ് അഞ്ച് വര്‍ഷത്തിന് ശേഷം ഇന്നിട്ട ഈ സ്മൈലി. ഇരട്ട സെഞ്ച്വറി നേടിയ റൂട്ട് ആരാണെന്ന് മനസിലാക്കിക്കോ എന്ന അര്‍ത്ഥത്തില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്