കോലിയുടെ പേരില്‍ മറ്റൊരു നേട്ടം; സച്ചിനെ മറികടക്കുമോ എന്നുള്ളത് ഉടനറിയാം

Published : Feb 05, 2020, 08:14 PM IST
കോലിയുടെ പേരില്‍ മറ്റൊരു നേട്ടം; സച്ചിനെ മറികടക്കുമോ എന്നുള്ളത് ഉടനറിയാം

Synopsis

ഓരോ മത്സരം കഴിയന്തോറും ഓരോ നേട്ടങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോലി മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

ഹാമില്‍ട്ടണ്‍: ഓരോ മത്സരം കഴിയന്തോറും ഓരോ നേട്ടങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോലി മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഇത്തവണ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് കോലി. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലാണ് കോലി സച്ചിനൊപ്പമെത്തിയത്.  

ഹാമില്‍ട്ടണില്‍ 63 പന്തില്‍ 51 റണ്‍സാണ് കോലി നേടിയത്. ന്യൂസിലന്‍ഡിനെതിരെ കോലിയുടെ എട്ടാം അര്‍ധ സെഞ്ചുറിയായിരുന്നത്. സച്ചിനും കിവീസിനെതിരെ എട്ട് അര്‍ധ സെഞ്ചുറികളാണുള്ളത്. ഇരുവരും കിവീസിനെതിരെ 13 തവണ 50 അല്ലെങ്കില്‍ അതിനപ്പുറമുള്ള സ്‌കോര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എട്ട് അര്‍ധ സെഞ്ചുറികളും അഞ്ച് സെഞ്ചുറികളും ഉള്‍പ്പെടുന്നു. കോലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം 23ാം അര്‍ധ സെഞ്ചിറിയാണ് ഹാമില്‍ട്ടണിലേത്.

ഏകദിന ക്രിക്കറ്റില്‍ 101 തവണ കോലി 50 അല്ലെങ്കില്‍ അതിനപ്പുറമുള്ള സ്‌കോറിനൊപ്പം കടന്നിട്ടുണ്ട്. ഇതിര്‍ 43 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്