
ലണ്ടന്‍: എഫ്എ കപ്പില്‍ ജയത്തോടെ ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പോര്‍ട്‌സ്മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ആഴ്‌സനല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സോക്രട്ടീസ് ആഴ്‌സനലിന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍, എഡി നേടിയ ഗോളില്‍ ആഴ്‌സനല്‍ ജയം ഉറപ്പാക്കി.
യുവനിരയുമായി ഇറങ്ങിയാണ് ആഴ്‌സനല്‍ വിജയം സ്വന്തമാക്കിയത്. യൂറോപ്പാ ലീഗില്‍ ഒളിംപിയാക്കോസിനെതിരായ തോല്‍വിയില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്ന് കരകയറാനും ആഴ്‌സനലിന് കഴിഞ്ഞു.
ഇന്ന് ക്വാര്‍ട്ടറില്‍ ഇടം തേടി കരുത്തന്മാരായ ലിവര്‍പൂളും ചെല്‍സിയും നേര്‍ക്കുനേര്‍ വരും. ചെല്‍സിയുടെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 1.15നാണ് മത്സരം. രണ്ട് ടീമുകള്‍ക്കും പ്രീമിയര്‍ ലീഗിലെ അവസാനമത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചെല്‍സിയെ ബോണ്‍മൗത്ത് സമനിലയില്‍ തളച്ചപ്പോള്‍, ലിവര്‍പൂളിന്റെ ജൈത്രയാത്ര വാറ്റ്‌ഫോര്‍ഡ് അവസാനിപ്പിച്ചിരുന്നു. ടാമി എബ്രഹാം, കാന്റേ, പുലിസിച്ച്, റൂബന്‍ ലോഫ്റ്റസ് ചീക് എന്നിവര്‍ ചെല്‍സി നിരയില്‍ ഉണ്ടായേക്കില്ല.
കഴിഞ്ഞ മൂന്ന് കളിയിലും ലിവര്‍പൂളിന്റെ ആദ്യ ഇലവനില്‍ ഇടംകണ്ടെത്തിയ ഹാര്‍വി എലിയട്ട് ഇന്ന് കളിക്കില്ലെന്നാണ് സൂചന. ടോട്ടനം, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് നാളെ മത്സരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!