കൂളായി വിരമിച്ച് ധോണി, പ്രതികരണവുമായി മോഹൻലാല്‍

Web Desk   | Asianet News
Published : Aug 15, 2020, 09:51 PM ISTUpdated : Aug 15, 2020, 09:53 PM IST
കൂളായി വിരമിച്ച് ധോണി, പ്രതികരണവുമായി മോഹൻലാല്‍

Synopsis

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണിക്ക് ആശംസകളുമായി മോഹൻലാല്‍.

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു മുൻ സൂചനയും നല്‍കാതെ വിരമിക്കല്‍ പ്രഖ്യപനം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍.

Farewell Captain MS Dhoni, Best wishes to all your future endeavours. #MSDhoni

Posted by Mohanlal on Saturday, 15 August 2020

ഫെയര്‍വെല്‍ ക്യാപ്റ്റൻ എം എസ് ധോണി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും എന്നാണ് മോഹൻലാല്‍ ധോണിയുടെ ഫോട്ടോ ഷെയര്‍ ചെയ്‍ത് എഴുതിയിരിക്കുന്നത്. 2004ല്‍ ആയിരുന്നു ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ എത്തിയത്. 2007ല്‍ ഇന്ത്യയുടെ നായകനുമായി. ക്രിക്കറ്റില്‍ ഇന്ത്യയുടെ ലോക വിജയങ്ങളിലേക്കുള്ള തുടക്കവുമായിരുന്നു അത്.  നായകനായ അതേവര്‍ഷം ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ചു. 2011ല്‍ ഏകദി ലോകകപ്പും, 2013ല്‍ ചാമ്പ്യൻസ് കിരീടവും സമ്മാനിച്ചു. രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‍സ്‍മാൻ മാറ്റുരച്ചത്.  348 ഏകദിനങ്ങളിലും 98 ട്വന്റി 20 മത്സരങ്ങളിലും. ടെസ്റ്റില്‍ നിന്ന് 2014ല്‍ തന്നെ വിരമിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
ഹെഡിന് സെഞ്ചുറി, ലീഡുയര്‍ത്തി ഓസ്ട്രേലിയ,അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയില്ല