
റാഞ്ചി: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് അശ്വിന്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ആരും തന്നെ ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. റാഞ്ചിയില്‍ നടക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം ആഘോഷിച്ചത്. ഇംഗ്ലീഷ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു അശ്വിന്‍.
ലോക ക്രിക്കറ്റില്‍ അശ്വിന് മുമ്പ് മൂന്ന് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്. ജോര്‍ജ് ഗിഫണ്‍ (ഓസ്‌ട്രേലിയ - 3214 റണ്‍സ്, 102 വിക്കറ്റ്), മോന്റി നോബ്ള്‍ (ഓസ്‌ട്രേലിയ - 1905 റണ്‍സ്, 115 വിക്കറ്റ്), ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്- 1238 റണ്‍സ്, 103 വിക്കറ്റ്), അശ്വിന്‍ (ഇന്ത്യ- 1085 റണ്‍സ്, 100 വിക്കറ്റ്). ഇംഗ്ലീഷ് താരങ്ങളായിരുന്ന വില്‍ഫ്രഡ് റോഡ്‌സ്, ഇയാന്‍ ബോതം, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓസ്‌ട്രേലിയക്കെതിരെ നൂറിലധികം വിക്കറ്റും ആയിരത്തിലധികം റണ്‍സും നേടിയ താരങ്ങളാണ്.
ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനിടെ അശ്വിന്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റില്‍ മാന്ത്രിക സംഖ്യയിലെത്തുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്സണ്‍ (696), അനില്‍ കുംബ്ലെ (616), സ്റ്റുവര്‍ട്ട് ബ്രോഡ് (604), ഗ്ലെന്‍ മഗ്രാത് (563), ക്വേര്‍ട്നി വാല്‍ഷ് (519), നതാന്‍ ലിയോണ്‍ (517) എന്നിവരാണ് അശ്വിന് മുമ്പ് 500 വിക്കറ്റ് നേടിയബൗളര്‍മാര്‍.
മറ്റുചില നേട്ടങ്ങളും അശ്വിനെ തേടിയെത്തി. ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 98-ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം. 87 ടെസ്റ്റില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തിയ മുരളീധരന് പിന്നിലാണ് അശ്വിന്‍. അനില്‍ കുംബ്ലെ (105), ഷെയ്ന്‍ വോണ്‍ (108), മഗ്രാത് (110) എന്നിവരാണ് പിന്നില്‍. 500ലെത്താന്‍ അശ്വിന് 25714 പന്തുകളാണ് വേണ്ടിവന്നത്. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതാണ് അശ്വിന്‍. 25528 പന്തുകള്‍ എറിഞ്ഞ മഗ്രാത്താണ് ഒന്നാമന്‍. ആന്‍ഡേഴ്സണ്‍ (28150), ബ്രോഡ് (28430), വാല്‍ഷ് (28833) എന്നിവര്‍ പിറകില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!