ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്, ഹസരങ്ക-റാഷിദ് പോരാട്ടം കാണാന്‍ ആരാധകര്‍

Published : Aug 27, 2022, 07:13 PM IST
 ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്, ഹസരങ്ക-റാഷിദ് പോരാട്ടം കാണാന്‍ ആരാധകര്‍

Synopsis

ഈ വര്‍ഷം കളിച്ച 11 ടി20 മത്സരങ്ങലില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. എന്നാാല്‍ ഈ വര്‍ഷം കളിച്ച 10 ടി20 മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. എന്നാല്‍ അവസാനം അയര്‍ലന്‍ഡിനെതിരെ കളിച്ച ടി20 പരമ്പരയില്‍ അഫ്ഗാന് 3-2ന്‍റെ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ദാസുന്‍ ഷനക നയിക്കുന്ന ലങ്ക ഇന്നിറങ്ങുന്നത്. ദില്‍ഷന്‍ മധുഷനകയും മതീക്ഷ പതിരാനയും ഇന്ന് ലങ്കന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

ഈ വര്‍ഷം കളിച്ച 11 ടി20 മത്സരങ്ങലില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. എന്നാാല്‍ ഈ വര്‍ഷം കളിച്ച 10 ടി20 മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. എന്നാല്‍ അവസാനം അയര്‍ലന്‍ഡിനെതിരെ കളിച്ച ടി20 പരമ്പരയില്‍ അഫ്ഗാന് 3-2ന്‍റെ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.

ഇതിന് മുമ്പ് പരസ്പരം ഒരു തവണ മാത്രമാണ് അഫ്ഗാനും ലങ്കയും നേര്‍ക്കുനേര്‍വന്നിട്ടുള്ളത്. 2016ലായിരുന്നു അത്. അന്ന് ജയം ലങ്കക്ക് ഒപ്പമായിരുന്നു. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനും ശ്രീലങ്കക്കും പുറമെ ബംഗ്ലാദേശ് കൂടിയുണ്ട്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക എന്നതിനാല്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്. മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ടാണ് അഫ്ഗാന്‍റെ പരിശീലകന്‍.

ഹസരങ്ക-റാഷിദ് പോരാട്ടം

ലങ്കയും അഫ്ഗാനും തമ്മിലുള്ള മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും അഫ്ഗാന്‍റെ റാഷിദ് ഖാനും.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Danushka Gunathilaka, Pathum Nissanka, Kusal Mendis(w), Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Dilshan Madushanka, Matheesha Pathirana.

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: Hazratullah Zazai, Rahmanullah Gurbaz(w), Ibrahim Zadran, Karim Janat, Najibullah Zadran, Mohammad Nabi(c), Rashid Khan, Azmatullah Omarzai, Naveen-ul-Haq, Mujeeb Ur Rahman, Fazalhaq Farooqi.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്