ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ രഹസ്യം അത്, മനസുതുറന്ന് വിരാട് കോലി; സൂര്യകുമാറിന് വമ്പന്‍ പ്രശംസ

Published : Sep 02, 2022, 09:22 AM ISTUpdated : Sep 02, 2022, 09:25 AM IST
ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ രഹസ്യം അത്, മനസുതുറന്ന് വിരാട് കോലി; സൂര്യകുമാറിന് വമ്പന്‍ പ്രശംസ

Synopsis

രണ്ടര വര്‍ഷത്തിലേറെയായി സെഞ്ചുറി നേടാന്‍ കഴിയാത്തത് വിരാട് കോലിയെ വലിയ വിമര്‍ശനത്തിന് വിധേയയാക്കിയിരുന്നു

ദുബായ്: ഒരു മാസത്തെ വിശ്രമം ബാറ്റിംഗ് മികവ് വീണ്ടെടുക്കാൻ സഹായിച്ചെന്ന് ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി. നിലവിലെ ഫോമിൽ കളിക്കുകയാണെങ്കിൽ സൂര്യകുമാർ യാദവിന് ഏതൊരു ടീമിനെയും ഒറ്റയ്ക്ക് തകർക്കാൻ കഴിയുമെന്നും കോലി പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ബാറ്റിംഗ് ഫോം വീണ്ടെടുത്ത ആശ്വാസത്തിലാണ് വിരാട് കോലി. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഫോമിലേക്ക് തിരിച്ചെത്തിയ കോലി ഹോങ്കോംഗിനെതിരെയും മികവ് ആവർത്തിച്ചിരുന്നു. സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ ബാറ്റിംഗ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് കോലി വ്യക്തമാക്കി. വിരാട് കോലിക്കൊപ്പമുള്ള ബാറ്റിംഗിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും ടീം ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യുമെന്നും സൂര്യകുമാർ യാദവും വ്യക്തമാക്കി.

രണ്ടര വര്‍ഷത്തിലേറെയായി സെഞ്ചുറി നേടാന്‍ കഴിയാത്തത് വിരാട് കോലിയെ വലിയ വിമര്‍ശനത്തിന് വിധേയയാക്കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ പരാജയപ്പെട്ട കോലി വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് മാറിനിന്ന ശേഷമാണ് ഏഷ്യാ കപ്പിലൂടെ ടീമിലേക്ക് തിരിച്ചുവന്നത്. കോലിക്ക് ഈ വിശ്രമം അനിവാര്യമാണെന്ന നിര്‍ദേശം മുന്‍താരങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശം തനിക്ക് ഗുണകരമായി എന്ന് തെളിയിക്കുന്നതാണ് ഫോമിലേക്കുള്ള കോലിയുടെ മടങ്ങിവരവ്. ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഏഷ്യാ കപ്പിലെ പ്രകടനം വിരാടിന് നിര്‍ണായകമാകുമെന്ന് ഉറപ്പായിരുന്നു. 

നിലവില്‍ ഈ ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരന്‍ വിരാട് കോലിയാണ്. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സ് നേടിയ താരം ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ 44 പന്തില്‍ പുറത്താവാതെ 59* റണ്‍സെടുത്തു. 190 ദിവങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയത്. കോലി തിളങ്ങിയപ്പോള്‍ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനും ഹോങ്കോങ്ങിനെതിരെ 40 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. 

ഈ ഇന്നിംഗ്‌സ് വച്ചിട്ടൊന്നും കോലിയുടെ ഫോമിനെ അളക്കാനാവില്ല! തുറന്നടിച്ച് ഗൗതം ഗംഭീര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍
ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ