ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, രണ്ട് സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും

Published : Jun 19, 2023, 01:28 PM IST
ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, രണ്ട് സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും

Synopsis

ചെറിയ രീതിയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച ബുമ്രയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

മുംബൈ: ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സന്തോഷവാര്‍ത്ത. പരിക്കുമൂലം നീണ്ടനാളായി പുറത്തു നില്‍ക്കുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ ശ്രേയസ് അയ്യരും ഏഷ്യാ കപ്പിന് മുമ്പ് തിരിച്ചെത്തുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാവും ബുമ്രയും അയ്യരും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നാണ് സൂചന. ഓഗസ്റ്റ് 31നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബുമ്രയും ശ്രേയസും കളിക്കില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരിലാണ് ആണ് ബുമ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്.

പിന്നീട് നടുവിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ബുമ്രക്ക് ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഐപിഎല്ലുമെല്ലാം നഷ്ടമായിരുന്നു. എന്നാല്‍ ചെറിയ രീതിയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ച ബുമ്രയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

സ്പിന്‍ പേടി; ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈില്‍ കളിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഐപിഎല്ലും ശ്രേയസിന് നഷ്ടമാകുകയും ചെയ്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈ‍ഡേഴ്സ് നായകന്‍ കൂടിയായിരുന്നു ശ്രേയസ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ബുമ്രയും ശ്രേയസും തിരിച്ചെത്തുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലും ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ അടുതതമാസം തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇവര്‍ തിളങ്ങിയാല്‍ ശ്രേയസിനും രാഹുലിനും ടീമില്‍ തിരിച്ചെത്തുക ബുദ്ധിമുട്ടാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍