ലീവ് ചെയ്ത പന്തിൽ ക്ലീൻ ബൗൾഡ്, തിളക്കം മങ്ങി തിലകിന്‍റെ അരങ്ങേറ്റം;സഞ്ജുവിന്‍റെ വില മനസിലായില്ലേ എന്ന് ആരാധക‍ർ

Published : Sep 15, 2023, 07:57 PM IST
ലീവ് ചെയ്ത പന്തിൽ ക്ലീൻ ബൗൾഡ്, തിളക്കം മങ്ങി തിലകിന്‍റെ അരങ്ങേറ്റം;സഞ്ജുവിന്‍റെ വില മനസിലായില്ലേ എന്ന് ആരാധക‍ർ

Synopsis

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ഇടം കൈയന്‍ ബാറ്ററെന്ന ആനുകൂല്യത്തില്‍ ഏഷ്യാ കപ്പ് ടീമിലെത്തി തിലകിന് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏകദിന ക്യാപ് സ്വീകരിച്ച തിലകിന് പക്ഷെ ആദ്യ മത്സരം നിരാശയുടേതായി.

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ യുവതാരം തിലക് വര്‍മക്ക് നിരാശ. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് തിലക് മടങ്ങി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായതോടെ വണ്‍ ഡൗണായാണ് തിലക് വര്‍മ അരങ്ങേറ്റ മത്സരത്തില്‍ ക്രീസിലെത്തിയത്.

ആദ്യ റണ്ണെടുക്കാന്‍ അഞ്ച് പന്ത് നേരിട്ട തിലക് ഏഴാം പന്തില്‍ ബൗണ്ടറിയടിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നേരിട്ട ഒമ്പതാം പന്തില്‍ തിലക് തന്‍സിം ഹസന്‍റെ പന്തില്‍ ബൗള്‍ഡായി.  തന്‍സിം ഹസന്‍റെ  ലീവ് ചെയ്ത പന്തിലാണ് തിലക് വര്‍മബൗള്‍ഡായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനമാണ് തിലകിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിച്ചത്.

'ഇന്ത്യയോടേറ്റ കനത്ത തോല്‍വി പാക് ടീമിനെ മാനസികമായി തളര്‍ത്തി, തുറന്ന് പറഞ്ഞ് മുന്‍ പാക് നായകന്‍

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ഇടം കൈയന്‍ ബാറ്ററെന്ന ആനുകൂല്യത്തില്‍ ഏഷ്യാ കപ്പ് ടീമിലെത്തി തിലകിന് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.  ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏകദിന ക്യാപ് സ്വീകരിച്ച തിലകിന് പക്ഷെ ആദ്യ മത്സരം നിരാശയുടേതായി.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന് പിന്നാലെ തിലകിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ താരം അശ്വിന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ സ‍ഞ്ജുവിനൊപ്പം തിലകിനും സ്ഥാനം കിട്ടിയില്ല. എന്തായാലും സഞ്ജുവിനെ പുറത്താക്കി  തിലകിനെ ടീമിലെടുത്ത സെലക്ടര്‍മാര്‍ക്ക് കിട്ടിയ അടിയാണ് ആദ്യ മത്സരത്തിലെ മോശം പ്രകടനമെന്ന മറുപടിയുമായി ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

മുംബൈ ലോബിയുടെ ഭാഗമായതിനാലാണ് തിലക് ഇന്ത്യന്‍ ടീമിലെത്തിയതെന്നും ആരാധകര്‍ ആരോപിച്ചു. നേരത്തെ ബംഗ്ലാദേശിനെതിരായ പ്ലേയിംഗ ഇലവനില്‍ നാലു മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ഇടം നല്‍കിയ തിനെതിരെയും ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍