ഇങ്ങനെയൊരു 'സൈക്കോ' ടീം! രാജസ്ഥാന്‍ പാതിവഴി പിന്നിട്ടപ്പോള്‍ 12 പോയിന്റോടെ ഒന്നാമത്; ഇപ്പോള്‍ എലിമിനേറ്ററിലും

Published : May 20, 2024, 08:33 AM IST
ഇങ്ങനെയൊരു 'സൈക്കോ' ടീം! രാജസ്ഥാന്‍ പാതിവഴി പിന്നിട്ടപ്പോള്‍ 12 പോയിന്റോടെ ഒന്നാമത്; ഇപ്പോള്‍ എലിമിനേറ്ററിലും

Synopsis

രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 17 പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഹൈദരാബാദ് മുന്നിലെത്തി.

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസ്ഥയാണ് ആരാധകരെ നിരാശരാക്കുന്നത്. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം മഴയില്‍ ഒലിച്ചുപോയോടെ രാജസ്ഥാന് രണ്ടാം സ്ഥാനം നിലനിര്‍ത്താനുള്ള അവസരം നഷ്ടമായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ എലിമിനേറ്റര്‍ കളിക്കേണ്ട അവസ്ഥയായി രാജസ്ഥാന്. നിലവില്‍ 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. 

രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 17 പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഹൈദരാബാദ് മുന്നിലെത്തി. ഇതോടെയാണ് രാജസ്ഥാന് നാലാം സ്ഥാനക്കാരായ ആര്‍സിബിയുമായി എലിമിനേറ്റര്‍ കളിക്കേണ്ടി വരുന്നത്. രസകരമായ കാര്യമെന്തന്നാല്‍ കൊല്‍ക്കത്തയ്ക്ക് മുമ്പ് പ്ലേ ഓഫിലെത്തുമെന്ന് കരുതപ്പെട്ട ടീമാണ് രാജസ്ഥാന്‍. പാതിവഴി പിന്നിട്ടപ്പോള്‍ രാജസ്ഥാന്‍ ഏഴ് മത്സരങ്ങില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു. അപ്പോള്‍ ആര്‍സിബിയാവട്ടെ എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമായി അവസാന സ്ഥാനത്ത്. 

ശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിച്ചാണ് ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാനവട്ടെ ബാക്കിയുള്ള ഏഴ് മത്സരങ്ങളില്‍ നാലിലും തോറ്റു. ഒരു മത്സരത്തിന് ഫലമില്ലാതായി. രാജസ്ഥാന്‍ രണ്ടാം സ്ഥാനമെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ അവസാനത്തേക്ക് എത്തിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി. ജോസ് ബട്‌ലറും നാട്ടിലേക്ക് മടങ്ങിയതും ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പരിക്കും യശസ്വി ജയ്‌സ്വാളിന്റെ പരിക്കും രാജസ്ഥാന് തിരിച്ചടിയായി.

കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രമെന്ന് സഞ്ജു! നാട്ടില്‍ നിന്നുള്ള പിന്തുണയ്ക്ക് കയ്യടി

22ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആര്‍സിബി - രാജസ്ഥാന്‍ എലിമിനേറ്റര്‍. 21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍-ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ കളിക്കും.

PREV
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍