ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യകളെങ്ങനെ? മറുപടിയുമായി അശ്വിന്‍

By Web TeamFirst Published May 29, 2021, 6:43 PM IST
Highlights

സതാംപ്ടണില്‍ ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ഇന്ത്യ കളിക്കും.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള യാത്രയ്ക്ക് മുന്നോടിയായി ക്വാറന്റീനിലാണ് ഇന്ത്യന്‍ ടീം. സതാംപ്ടണില്‍ ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളും ഇന്ത്യ കളിക്കും. നിലവില്‍ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് മാത്രമാണ് ചിന്ത. 

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും സംസാരിക്കുന്നത് ഫൈനലിനെ കുറിച്ചാണ്. ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് അശ്വിന്‍. ഫൈനലിനെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടാണ് അശ്വിന്‍ താരതമ്യം ചെയ്യുന്നത്. ''ഓസ്‌ട്രേലിയയില്‍ സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിലെത്തിയാല്‍ ആ സാഹചര്യവുമായും പെട്ടന്ന് പരിചയപ്പെടാന്‍ ഇന്ത്യക്ക് സാധിക്കും. ഇംഗ്ലണ്ടിലെത്തിയാല്‍ മാത്രമെ ടീമിന് പരിശീലനം ചെയ്യാന്‍ സാധിക്കൂ. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങളാരും ക്രിക്കറ്റ് കളിച്ചിട്ടില്ല. അതൊരു വെല്ലുവിളിയാണ്.'' അശ്വിന്‍ പറഞ്ഞു.

ഐപിഎല്ലില്‍ നിന്ന് പിന്മാറിയ താരങ്ങളില്‍ ഒരാളാണ് അശ്വിന്. കുടുംബാംഗങ്ങള്‍ കൊവിഡ് ബാധിച്ചതോടെയാണ് താരം പിന്മാറിയത്. കൊവിഡ് സാഹചര്യത്തെ കുറിച്ചും അശ്വിന്‍ സംസാരിച്ചു... ''പലര്‍ക്കും സാധാരണ ജീവിതശൈലിയിലേക്ക് തിരിച്ചുവന്നിട്ടില്ല. എന്നാല്‍ അവരില്‍ എല്ലാവരിലും പുഞ്ചിരി പരത്താന്‍ ക്രിക്കറ്റിലൂടെ സാധിക്കും.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 പരാജയപ്പെട്ടിരുന്നു. പിന്നാലെ ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 3-1ന്റെ ജയവും നേടി.

click me!