ഇങ്ങനെയുണ്ടോ ഒരു ടീം പ്രഖ്യാപനം, 15 അംഗ ടീമിൽ 7 പുതുമുഖങ്ങൾ; വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയിലേക്ക്

Published : Dec 21, 2023, 08:40 AM IST
ഇങ്ങനെയുണ്ടോ ഒരു ടീം പ്രഖ്യാപനം, 15 അംഗ ടീമിൽ 7 പുതുമുഖങ്ങൾ; വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയിലേക്ക്

Synopsis

ജേസണ്‍ ഹോള്‍ഡറും കെയ്ല്‍ മയേഴ്സും അടുത്തിടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വാര്‍ഷിക കരാര്‍ നിരസിച്ചിരുന്നു. ടെസ്റ്റ് പരമ്പര സമയത്ത് ഇരുവരും ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലും ദക്ഷിണാഫ്രിക്കന്‍ ടി20യിലും കളിക്കാനായി പോകും.

ജമൈക്ക: പ്രമുഖ താരങ്ങളെല്ലാം ടി20 ക്രിക്കറ്റ് കളിക്കാന്‍ പോയതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഏഴ് പുതുമുഖങ്ങള അണിനിരത്താന്‍ നിര്‍ബന്ധിതരായി വെസ്റ്റ് ഇന്‍ഡീസ് ടീം. ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം 17ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചത്. ടീമിലെ പ്രമുഖ താരങ്ങളായ ജേസണ്‍ ഹോള്‍ഡറും കെയ്ല്‍ മയേഴ്സുമെല്ലാം വിവിധ ടി20 ലീഗുകളില്‍ കളിക്കാന്‍ പോയതോടെയാണ് വെസ്റ്റ് ഇന്‍ഡീസിന് ഒറ്റയടിക്ക് ഏഴ് പുതുമുഖങ്ങളെ ടീമിലെടുക്കേണ്ടിവന്നത്. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് തന്നെയാണ് ടീമിനെ നയിക്കുന്നത്. പേസര്‍ അള്‍സാരി ജോസഫാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി 17ന് അഡ‍്‌ലെയ്ഡിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

സക്കറി മക്കാസ്‌കി, വിക്കറ്റ് കീപ്പർ ടെവിൻ ഇംലാച്ച്, ഓൾറൗണ്ടർമാരായ ജസ്റ്റിൻ ഗ്രീവ്സ്, കാവെം ഹോഡ്ജ്, കെവിൻ സിൻക്ലെയർ, ഫാസ്റ്റ് ബൗളർമാരായ അക്കീം ജോർദാൻ, ഷാമർ ജോസഫ് എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലെ പുതുമുഖ താരങ്ങള്‍. ജേസണ്‍ ഹോള്‍ഡറും കെയ്ല്‍ മയേഴ്സും അടുത്തിടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ വാര്‍ഷിക കരാര്‍ നിരസിച്ചിരുന്നു. ടെസ്റ്റ് പരമ്പര സമയത്ത് ഇരുവരും ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലും ദക്ഷിണാഫ്രിക്കന്‍ ടി20യിലും കളിക്കാനായി പോകും.

രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണണമെന്ന് ആരാധകന്‍, ഉടന്‍ മറുപടി നല്‍കി ആകാശ് അംബാനി

പ്രമുഖ താരങ്ങള്‍ പിന്‍മാറിയത് ടീം സെലക്ഷനെ ബാധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത കളിക്കാരെല്ലാം പ്രതിഭാധനരാണെന്നും ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, അൽസാരി ജോസഫ്, ടാഗനറൈൻ ചന്ദർപോൾ, കിർക്ക് മക്കെൻസി. അലിക്ക് അത്നാസെ, കാവെം ഹോഡ്ജ്, ജസ്റ്റിൻ ഗ്രീവ്സ്, ജോഷ്വ ഡാസിൽവ, അക്കീം ജോർദാൻ, ഗുഡകേഷ് മോട്ടി, കെമർ റോച്ച്, കെവിൻ സിൻക്ലെയർ, ടെവിൻ ഇംലാച്ച്, ഷാമർ ജോസഫ്, സക്കറി മക്കാസ്‌കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

രാഹുലിന് സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതെ ബിസിസിഐ പ്രതിനിധി, ട്രോളുമായി ആരാധകര്‍
റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍